തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വർദ്ധന ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരവെ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നഗ്നമായ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും നിർദ്ദേശങ്ങളെ പരസ്യമായി ലംഘിച്ചാണ് സെക്രട്ടറിയേറ്റിൽ തെരഞ്ഞെടുപ്പ് നടന്നത്.
സെക്രട്ടേറിയറ്റ് കന്റീൻ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിലാണ് നൂറുകണക്കിനു ജീവനക്കാർ ഇടിച്ചു കയറിയത്. കോവിഡ് ബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതായി പുതിയ നിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പുറപ്പെടുവിച്ചിരുന്നു. അതിന്റെ തൊട്ടു പിന്നാലെയാണ് ഇന്ന് അതെല്ലാം സെക്രട്ടറിയേറ്റിൽ ലംഘിക്കപ്പെട്ടത്.
സെക്രട്ടേറിയറ്റിലെ 5,500 വോട്ടർമാരാണ് കാന്റീൻ ഭരണസമിതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത്. രാവിലെ 10നു തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് അഞ്ചു മണി വരെയാണ്. 24 സ്ഥാനാർഥികളാണു മത്സര രംഗത്ത്.
Discussion about this post