ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങൾക്കിടെ അക്രമികൾ പൊലീസിനെ തല്ലിയതിനെ ന്യായീകരിച്ച് ഇടത് പക്ഷം. അക്രമം നടത്തിയവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടത് എം പിമാർ പ്രതിഷേധിച്ചു. കെ.കെ രാഗേഷ് എംപി ഉൾപ്പെടെ പത്ത് എം പിമാർ പ്രകടനത്തിൽ പങ്കെടുത്തു.
റിപ്പബ്ലിക് ദിനത്തിൽ അക്രമം നടത്തിയവരെ ന്യായീകരിച്ച് കൊണ്ട് പാർലമെന്റിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ഇടത് എം പിമാർ ബഹിഷ്കരിച്ചു. തുടർന്ന് പാർലമെന്റിലേക്കാണ് എം പിമാർ പ്രകടനം നടത്തിയത്.
സോമപ്രസാദ്, എഎം ആരിഫ്, തോമസ് ചാഴിക്കാടൻ, ബിനോയ് വിശ്വം, കെ കെ രാഗേഷ് തുടങ്ങിയവർ പ്രകടനത്തിൽ പങ്കെടുത്തു. കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെ ഇരുപത് പര്‍ട്ടികളാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ചത്.
റിപ്പബ്ലിക് ദിനത്തിൽ സമരത്തിന്റെ മറവിൽ ഡൽഹിയിൽ കലാപം നടത്തിയ സംഘടനകളെ രാജ്യത്തെ പ്രമുഖരെല്ലാം തള്ളി പറഞ്ഞിരുന്നു. ചെങ്കോട്ടയിൽ കൊടി നാട്ടിയ സമരക്കാരുടെ നടപടിക്കെതിരെയും വലിയ എതിർപ്പാണ് രാജ്യത്ത് ഉയരുന്നത്. ഈ സാഹചര്യത്തിലും പ്രതിഷേധക്കാരെ തള്ളിപ്പറയാൻ സിപിഎം പോലുളള സംഘടനകൾ തയ്യാറാവുന്നില്ല എന്നത് ലജ്ജാകരമാണെന്ന് ബിജെപി വ്യക്തമാക്കി.
Discussion about this post