ന്യുഡല്‍ഹി: സിംഘു അതിര്‍ത്തിയിലെ സമരക്കാര്‍ക്ക് കുടിവെള്ളമെത്തിക്കുമ്പോള്‍ പൊലീസ് തന്നെ തടഞ്ഞതായി ഡല്‍ഹി ജലവകുപ്പ് മന്ത്രി സത്യേന്ദര്‍ ജെയിന്‍. ഡല്‍ഹി ജല്‍ ബോര്‍ഡ് (ഡി.ജി.ബി) വൈസ് ചെയര്‍മാന്‍ രാഘവ് ഛദ്ദയെയും തടഞ്ഞതായി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.
രാവിലെ 11.30നാണ് 12 വെള്ള ടാങ്കറുകളുമായി മന്ത്രിയും രാഘവ് ഛദ്ദയും സിംഘു അതിര്‍ത്തിയില്‍ എത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ പൊലീസ് തടയുകയായിരുന്നു. സമരക്കാർക്കു അതിർത്തിയിൽ തുടരാൻ വെള്ളവും ശുചിമുറി സൗകര്യവും ഒരുക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ ഇവരെ ഒഴിപ്പിക്കാനുള്ള തയാറെടുപ്പുകൾ കേന്ദ്രസർക്കാർ നടത്തുമ്പോഴാണ് ഡൽഹി സർക്കാരിന്റെ ഈ നീക്കം. ‘ആപ്പി’െന്‍റ നേതൃത്വത്തിലുള്ള സമൂഹ അടുക്കളയും അധികൃതര്‍ തടഞ്ഞിട്ടുണ്ട്.
കര്‍ഷകര്‍ വാഹനമില്ലാതെ കാല്‍നടയായി പോലും ഇപ്പുറമെത്തുന്നത് തടയാന്‍ ബാരിക്കേഡ് സംവിധാനം കൂടുതല്‍ ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കുള്ള വെള്ളടാങ്കറുകള്‍ തടയണമെന്ന് ഉത്തരവുണ്ടെന്നാണ് പൊലീസ് അറിയിച്ചത്
Discussion about this post