കോട്ടയം: പാലാ നിയമസഭാ സീറ്റിന്റെ പേരിൽ ഇടത് മുന്നണിയിൽ വാക്കു തർക്കം തുടരുന്നു. സീറ്റിന്റെ പേരിൽ തർക്കം നിലനിൽക്കവെ മാണി സി.കാപ്പനെ വിമര്‍ശിച്ച് മന്ത്രി എം.എം. മണി രംഗത്തെത്തി. പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ല. സീറ്റ് ചര്‍ച്ചകള്‍ ഇതുവരെ ഇടതുമുന്നണിയില്‍ ആരംഭിച്ചിട്ടില്ല. കൃത്യമായ നിലപാട് മുന്നണി സ്വീകരിക്കുമെന്നും എം എം മണി പറഞ്ഞു.
പാലായില്‍ കെ.എം. മാണി സ്മൃതി സംഗമം പരിപാടിയില്‍ ജോസ് കെ. മാണിയെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു എം എം മണിയുടെ പ്രസംഗം. മാണി സി കാപ്പന്റെ അഭാവത്തിൽ ജോസ് കെ മാണിയെ വേദിയിലിരുത്തി എം എം മണി പറഞ്ഞ വാക്കുകൾ കാപ്പൻ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. പാലാ സീറ്റിന്റെ പേരിൽ ഇടത് മുന്നണിയിൽ നിലനിൽക്കുന്ന ഭിന്നത രൂക്ഷമാക്കാൻ ഇത് കാരണമായേക്കും.











