ന്യൂഡൽഹി: കടുത്ത മോദി/ബിജെപി വിരോധിയും കോൺഗ്രസ്/ ലിബറൽ മാധ്യമപ്രവർത്തകനുമായ രാജ്ദീപ്ഇ സർദേശായി ഇതാദ്യമല്ല വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. മുൻപും നിരന്തരം കേന്ദ്ര ഗവൺമെന്റിനെതിരെയും ബിജെപിക്കെതിരെയും വ്യാജവാർത്തകൾ പ്രചരിപ്പിച്ചിരുന്ന സർദേശായി കുടുങ്ങിയത് ഇന്ത്യൻ പ്രസിഡന്റിനെതിരെ വരെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ്.
ഇതോടെ ഇന്ത്യ ടുഡെ ഗ്രൂപ്പിനെ കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതി ഭവൻ കത്തയക്കുകയുണ്ടായി. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റ ജന്മവാർഷികത്തിൽ രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് ചലച്ചിത്ര താരത്തിന്റെ ചിത്രമാണെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് രാഷ്ട്രപതിഭവൻ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്.ഇന്ത്യ ടുഡെ പോലെയൊരു സ്ഥാപനത്തിലെ പ്രമുഖ വ്യക്തിയായ രാജ്ദീപ് സർദേശായ് ഉൾപ്പെടെയുള്ള ചില മാദ്ധ്യമ പ്രവർത്തകരാണ് അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചത്.
നേതാജിയുടെ 125-ാം ജന്മവാർഷികത്തിൽ രാഷ്ട്രപതി അനാച്ഛാദനം ചെയ്ത ചിത്രം നടൻ പ്രൊസെഞ്ജിത്ത് ചാറ്റർജിയുടേതാണെന്നാണ് ഇവർ ആരോപിച്ചത്. രാഷ്ട്രപതിക്കെതിരെ ഒരു ഗുരുതര ആരോപണം ഉന്നയിക്കുന്നതിന് മുൻപ് വസ്തുതകൾ പരിശോധിക്കണമായിരുന്നു. നേതാജിയുടെ കുടുംബാംഗങ്ങളോടോ, നടനുമായോ അല്ലെങ്കിൽ രാഷ്ട്രപതിഭവനുമായോ ചർച്ച നടത്താമായിരുന്നു. ഇതൊന്നും ചെയ്യാതെ നടത്തിയ ആരോപണങ്ങൾ ബാലിശമായിപ്പോയി.
രാജ്യത്തെ ഉന്നത ഭരണഘടനാ സ്ഥാപനമായ രാഷ്ട്രപതിയുടെ ഓഫീസിനും അതിന്റെ വിശ്വാസ്യതയ്ക്കും കളങ്കമുണ്ടായി. രാഷ്ട്രീയ താത്പ്പര്യങ്ങൾക്കുവേണ്ടി നടത്തിയ വില കുറഞ്ഞ ആരോപണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അതിനാൽ ഇന്ത്യ ടുഡെ ഗ്രൂപ്പുമായുള്ള സഹകരണം പുനപരിശോധിക്കാൻ നിർബന്ധിതരാകുകയാണെന്നും രാഷ്ട്രപതി ഭവൻ വ്യക്തമാക്കി.
രാജ്ദീപ് സർദേശായ് പോലെയൊരു മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഇതിന്റെ സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാൻ പോലും തയ്യാറായില്ലെന്ന് രാഷ്ട്രപതിഭവൻ അറിയിച്ചു.സംഭവം വിവാദമായതോടെ രാജ്ദീപ് സർദേശായി രാജിവെച്ചിരുന്നു.
എന്നാൽ രാഷ്ട്രപതി ഭവൻ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് രാജ്ദീപ് സർദേശായി രാജിവെച്ചതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. അതേസമയം ട്രാക്ടർ റാലിക്കിടെ ഒരാൾ മരിച്ചത് പോലീസിന്റെ വെടിവെപ്പിലാണെന്നും ഇയാൾ വ്യാജമായി പ്രചരിപ്പിച്ചിരുന്നു. ഇതോടെ ഇന്ത്യ ടുഡേ ഇയാളെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
Press Secretary to the @rashtrapatibhvn has written to the India Today Group chief Aroon Purie about the needles controversy on the portrait of #NetajiSubhasChandraBose in the President’s House. #rajdeepsardesai derided the President for garlanding the pic without checking facts. pic.twitter.com/VZKR0qUzeD
— Pramod Kumar Singh (@SinghPramod2784) January 30, 2021
Discussion about this post