പുതുച്ചേരി: പുതുച്ചേരിയിൽ ഇരുപത്തിമൂന്നിലധികം സീറ്റുകൾ നേടി ബിജെപി അധികാരം പിടിക്കുമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡ. വരാനിരിക്കുന്നത് ശുഭവാർത്തകളുടെ ദിവസങ്ങളാണ്. പുതുച്ചേരിയിലും വികസനം സാധ്യമാകുമെന്നും അഴിമതി തൂത്തെറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുപിഎ മന്ത്രിസഭയിൽ അംഗമായിരുന്നപ്പോൾ നാടിന് വേണ്ടി ഒന്നും ചെയ്യത്തയാളാണ് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയെന്ന് നഡ്ഡ കുറ്റപ്പെടുത്തി. നാരായണ സ്വാമി കേന്ദ്രത്തിൽ മന്ത്രിയായിരുന്നപ്പോൾ ഝാർഖണ്ഡിലെ അമ്പതിനായിരം കോടിയുടെ വായ്പ എഴുതിത്തള്ളി. എന്നാൽ പുതുച്ചേരിയുടെ ഒരു രൂപയുടെ വായ്പ പോലും അദ്ദേഹം എഴുതിത്തള്ളിയില്ല. ഇതാണ് അദ്ദേഹം പുതുച്ചേരിക്കാരോട് ചെയ്ത അനീതിയെന്നും നഡ്ഡ പറഞ്ഞു.
പുതുച്ചേരിയിലും മാറ്റമുണ്ടാകുമെന്നും അവിടെയും താമര വിരിയുമെന്നും ജെ പി നഡ്ഡ പറഞ്ഞു. തമിഴ്നാടിനൊപ്പം പുതുച്ചേരിയിലും ഈ വർഷമാണ് തെരഞ്ഞെടുപ്പ്.
Discussion about this post