കൊവിഡ് പ്രതിരോധത്തില്‍ കേരളത്തോളം ദയനീയമായി പരാജയപ്പെട്ട മറ്റൊരു സംസ്ഥാനമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇവിടെ പി.ആര് വര്‍ക്ക് അല്ലാതെ വേറെയൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലോകത്ത് ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കും ഏറ്റവും മികച്ച കൊവിഡ് പ്രതിരോധവുമുള്ള രാജ്യം ഇന്ത്യയാണ്. എന്നാല്‍ രാജ്യത്തിന്റെ കൊവിഡ് രോഗികളുടെ പകുതിയിലധികം കേരളത്തിലാണ്. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനം ചിലവഴിച്ച പണവും കേന്ദ്രം നല്കിയ പണവും എത്രയുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post