ഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കർഷക നിയമങ്ങളെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അനുകൂലിച്ചിരുന്നുവെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് വീഡിയോ പുറത്തിറങ്ങി. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാൽ ആണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തു വിട്ടത്.
Day after @AamAadmiParty walkout from all-party meet, @capt_amarinder says @ArvindKejriwal is on record praising #FarmLaws, showing where their sympathies lie. Trashes claim of Delhi CM video being doctored, says their track record of U-turns on #farmers there for all to see. pic.twitter.com/mC7rJHWUY7
— Raveen Thukral (@Raveen64) February 3, 2021
പതിനെട്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഇതിൽ മണ്ഡി സംവിധാനത്തിന്റെ ന്യൂനതയെ കുറിച്ച് കെജരിവാൾ സംസാരിക്കുന്നു. ഇത് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ കർഷകർ അംഗീകരിച്ചാൽ പിന്നെ ആർക്കാണ് പ്രശ്നമെന്ന് അഭിമുഖം നടത്തുന്ന ആളോട് കെജരിവാൾ ചോദിക്കുന്നു.
കർഷക സമരവുമായി ബന്ധപ്പെട്ട സർവ്വകക്ഷി യോഗത്തിൽ നിന്ന് കെജരിവാൾ വിട്ട് നിന്നിരുന്നു. ഈ സാഹചര്യത്തിലാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.
Discussion about this post