ഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ കാനഡ സ്വാഗതം ചെയ്തതായി കേന്ദ്ര മന്ത്രി വി മുരളീധരൻ ലോക്സഭയിൽ അറിയിച്ചു. സെയ്ദ് ഇംതിയാസ് ജലീൽ, അസദുദ്ദീൻ ഒവൈസി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്ര്യൂഡോ സമരത്തെക്കുറിച്ച് നടത്തിയ അഭിപ്രായങ്ങൾ ശ്രദ്ധയിൽപ്പെടുകയും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുന്നതിലുള്ള അതൃപ്തി കാനഡയെ അറിയിക്കുകയും ചെയ്തിരുന്നതായും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇതിനെ തുടർന്നാണ് വസ്തുതകൾ പഠിച്ച ശേഷം കാനഡ നിലപാട് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
കാനഡ, അമേരിക്ക, യു.കെ., ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ചില ഇന്ത്യൻ വംശജരുടെ സംഘടനകൾ മാത്രമാണ് കർഷക സമരങ്ങളെ പിന്തുണച്ച് പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ളത്. ഇതിനെ അന്താരാഷ്ട്ര പിന്തുണയായി വ്യാഖ്യാനിക്കേണതില്ല. കർഷക പ്രക്ഷോഭങ്ങൾക്ക് ഒരു വിദേശരാജ്യവും പിന്തുണ നൽകിയിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്‌സഭയെ അറിയിച്ചു.
Discussion about this post