ചെന്നൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ച് വരവിനൊരുങ്ങി ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഫെബ്രുവരി 4-ന് ചെന്നൈയില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുക്കുന്ന ചിത്രം താരം തന്നെ സമൂഹമാധ്യമ പേജിലൂടെ പുറത്തുവിട്ടു. നെറ്റ്സില്‍ ബാറ്റിങ് പരിശീലനം നടത്തുന്ന ഹാര്‍ദിക്കിനെയാണ് ചിത്രത്തില്‍ കാണുന്നത്.
‘ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെവരുന്നൂ’വെന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ബൗളിങ് പരിശീലകന് ഭരത് അരുണ്‍, പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പവും പാണ്ഡ്യ പലിശീലന സമയം ചിലവഴിച്ചു. ഫെബ്രുവരി 5-നാണ് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയ്ക്ക് തുടക്കമാവുന്നത്. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ക്കായി പ്രഖ്യാപിച്ച 18 അംഗ ഇന്ത്യന്‍ സ്ക്വാഡില്‍ ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്. നേരത്തെ, ഓസ്ട്രേലിയയുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയില്‍ ഹാര്‍ദിക് ടീമിലുണ്ടായിരുന്നില്ല.
2018 സെപ്തംബറിലാണ് ഹാര്‍ദിക് പാണ്ഡ്യ അവസാനമായി ടെസ്റ്റ് കളിച്ചത്.
Discussion about this post