ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്ന് ഗ്രേറ്റ ത്യുന്‍ബര്‍ഗ് പങ്കുവച്ച ടൂള്‍കിറ്റില്‍ നിന്ന് മനസ്സിലാക്കാമെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ പ്രവീര്‍ രഞ്ജന്‍. അതിനാല്‍ ടൂള്‍കിറ്റ് സൃഷ്ടിച്ചവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദേഹം പറഞ്ഞു.
‘ഞങ്ങള്‍ എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. അനേഷണം ടൂള്‍കിറ്റ് സൃഷ്ടിച്ചവര്‍ക്കെതിരെയാണ്, ഇത് അന്വേഷണ വിഷയമാണ്. ആ കേസ് ഡല്‍ഹി പോലീസ് അന്വേഷിക്കും’ പ്രവീര്‍ രഞ്ജന്‍ വ്യക്തമാക്കി. എന്നാല്‍ ഡല്‍ഹി പോലീസ് റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഗ്രേറ്റ ത്യുന്‍ബര്‍ഗിനെതിരെ കേസെടുത്തിട്ടില്ല എന്നും പോലീസ് പറഞ്ഞു.
ഏതൊരു നാടിന്‍റെയും നിലനില്‍പ്പിന്‍റെ അടിസ്ഥാനം ‘യഥാര്‍ഥ കര്‍ഷകര്‍’: ബാബു ആന്‍റണി
അതേസമയം ഗ്രെറ്റ തന്‍ബര്‍ഗിന് പിന്നാലെ തനിക്കെതിരെയും സൈബര്‍ ആക്രമണം നടക്കുന്നതായി ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മലയാളി ആദര്‍ശ് പ്രതാപ്. താനാണ് കര്‍ഷക സമരങ്ങളെ കുറിച്ച് ഗ്രേറ്റയ്ക്ക് വിവരം നല്‍കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് ഭീഷണിസന്ദേശങ്ങളെന്നും ആദര്‍ശ് ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.അതേസമയം ഖാലിസ്ഥാന്‍ അനുകൂല സംഘടനയാണ് ടൂള്‍കിറ്റ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രവീര്‍ രഞ്ജന്‍ വ്യക്തമാക്കി.
Discussion about this post