കോയമ്പത്തൂര്‍: മഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോയമ്പത്തൂരില്‍ മൂന്നിടത്ത് കേരള എടിഎസ് റെയ്ഡ് നടത്തി. സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്-തമിഴ്‌നാട് പ്രവര്‍ത്തകനും കോയമ്പത്തൂരില്‍ പ്രക്ടീസ് ചെയ്യുന്ന ഡോക്ടറുമായ ദിനേശന്റെ ക്ലിനിക്കിലും വീട്ടിലും സാമൂഹികപ്രവര്‍ത്തകനായ പാര്‍ത്ഥിപന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. സമൂഹത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ എന്ന പേരിലൊക്കെയാണ് അർബൻ നക്സലിസം വളരുന്നതെന്നതിന്റെ തെളിവാണ് ഈ അറസ്റ്റ്.
രാവിലെ പതിനൊന്നിന് കോയമ്പത്തൂരിലെ ക്ലിനിക്കിലെത്തിയ നാലംഗ സംഘം ഡോ. ദിനേശിന്റെ ലാപ്‌ടോപ്പും മൊബൈലും പിടിച്ചെടുത്തു. ഡോ. ദിനേശന് മാവോവാദി ബന്ധമുണ്ടെന്നാണ് പോലിസിന്റെ കണ്ടെത്തൽ. ഡോക്ടര്‍ ദിനേശ് അദ്ദേഹത്തിന്റെ സുഹൃത്തിനോടൊപ്പമാണ് താമസിക്കുന്നത്. അവിടെയും പോലിസ് റെയ്ഡ് നടത്തി. പെന്‍ഡ്രൈവും സിഡിയും ആന്റി ഇംപീരിയലിസ്റ്റ് മൂവ്‌മെന്റിന്റെ ഏതാനും നോട്ടിസുകളും കയ്യിലെടുത്തു. താമസസ്ഥലത്ത് നടന്ന റെയ്ഡ് രാത്രി ഒമ്പതുവരെ നീണ്ടുനിന്നു.
‘ആന്റി ഇംപീരിയലിസ്റ്റ് മൂവ്‌മെന്റ്’ സംസ്ഥാന കമ്മിറ്റി അംഗം പാര്‍ത്ഥിപന്റെ ഉക്കടത്തെ വീട്ടിലെത്തിയ എടിഎസ് അന്വേഷണ സംഘത്തെ കോളനിയിലെ ചിലർ പ്രതിരോധിച്ചതിനാല്‍ റെയ്ഡ് പൂര്‍ത്തിയാക്കാനാവാതെ മടങ്ങേണ്ടി വന്നു. മഞ്ചേരി കോടതിയില്‍ നിന്ന് മലപ്പുറം ക്രൈം ബ്രാഞ്ചിന് ലഭിച്ച അനുമതിപത്രവുമായാണ് പോലിസ് തമിഴ്‌നാട്ടിലെത്തിയത്.
തൃശൂര്‍ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന മാവോവാദി തടവുകാരനായ ഡാനിഷിനെതിരെ ചുമത്തിയ കേസിലാണ് ഇപ്പോള്‍ ഡോ. ദിനേശിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.ഡോ.ദിനേശ് മഞ്ചേരിയില്‍ എടിഎസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് ഇയാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയേക്കുമെന്ന് ‘ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ’ സെക്രട്ടറി സി പി റഷീദ് പറയുന്നു.
Discussion about this post