ഇസ്ലാമാബാദ്: പാകിസ്ഥാൻ സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതക്കെതിരെ പാക് സുപ്രീം കോടതി ജഡ്ജി. ജനാധിപത്യത്തേയും മാദ്ധ്യമ സ്വതന്ത്ര്യത്തേയും അടിച്ചമർത്തുന്ന പാകിസ്ഥാൻ ഭരണകൂടം സ്വയം നാശത്തിലേക്ക് നീങ്ങുകയാണെന്ന് പാക് സുപ്രീം കോടതി ജഡ്ജി ഖ്വാസി ഹഫീസ് ഈസ അഭിപ്രായപ്പെട്ടു.
പാക് പഞ്ചാബ് ഭരണകൂടം അവിടുത്തെ പ്രാദേശിക ഭരണസമിതികളെ പിരിച്ചുവിടുകയും അവരുടെ പ്രാദേശിക സ്വാതന്ത്ര്യത്തിൽ ഇടപെടുകയും ചെയ്തതുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കവെയാണ് സുപ്രീം കോടതി ജഡ്ജി ഇമ്രാൻ ഖാൻ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കടുത്ത ജനാധിപത്യ ധ്വംസനമാണെന്ന് പാകിസ്താനിലെ ഭരണകൂടം നടത്തുന്നത്. ഇത്തരം നടപടികളിലൂടെ പാകിസ്ഥാൻ സ്വയം തകർച്ചയ്ക്ക് വഴിവെക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാനിലെ ജനാധിപത്യ ധ്വംസനത്തിനും ഭരണകൂട ഭീകരതയ്ക്കുമെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ശക്തമാണ്. പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post