പാകിസ്ഥാന് സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധനയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് സുപ്രീം കോടതി ജഡ്ജി. പാകിസ്ഥാന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങള്‍ രാജ്യത്തിന് തന്നെ ആപത്താണെന്ന് പാക് സുപ്രീം കോടതി ജഡ്ജി ഖ്വാസി ഹഫീസ് ഈസ വ്യക്തമാക്കി.
ജനാധിപത്യത്തേയും മാദ്ധ്യമ സ്വതന്ത്ര്യത്തേയും അടിച്ചമര്‍ത്തുകയാണ് പകിസ്ഥാന് ഭരണകൂടം. സ്വയം നാശത്തിലേക്കുള്ള് കുഴി തോണ്ടുകയാണ് ഭരണകൂടം ചെയ്യുന്നത്. പാക് പഞ്ചാബ് ഭരണകൂടം അവിടുത്തെ പ്രാദേശിക ഭരണസമിതികളെ പിരിച്ചുവിടുകയും അവരുടെ പ്രാദേശിക സ്വാതന്ത്ര്യത്തില്‍ ഇടപെടുകയും ചെയ്തതുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കവെയാണ് അദ്ദേഹം സര്‍ക്കാരിനെതിരെ തിരിഞ്ഞത്.
കടുത്ത ജനാധിപത്യ ധ്വംസനമാണെന്ന് പാകിസ്ഥാനിലെ ഭരണകൂടം കാഴ്ചവെയ്ക്കുന്നത്. ഇത്തരം നടപടികള്‍ മുന്നോട്ട് കൊണ്ടുപോയാല്‍ അതിനു വലിയ വില കൊടുക്കേണ്ടി വരും, സര്‍വ്വനാശമായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post