ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശിതരൂരിന്റെ 2010-ലെ ട്വീറ്റുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കാര്‍ഷിക നിയമത്തിലും ഇടനിലക്കാരുടെ സമരത്തിലും കേന്ദ്രസര്‍ക്കാരിനെ നിരന്തരം ആക്രമിച്ച് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന വാദങ്ങളുടെ മുനയൊടിക്കുന്നതാണ് 2010-ലെ ശശി തരൂരിന്റെ ട്വീറ്റ്. ‘കാര്‍ഷിക നിയമങ്ങളിലെ കോണ്‍ഗ്രസ് കാപട്യത്തിന്റെ മറ്റൊരു തുറന്നുകാട്ടല്‍’ എന്ന് ആരംഭിക്കുന്ന കുറിപ്പോടെയാണ് പ്രകാശ് ജാവദേക്കര്‍ സ്ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.
2010-ല്‍ ശശി തരൂര്‍ നടത്തിയ ട്വീറ്റ് ഇവിടുണ്ട്. നേരേ വിപരീതമായിട്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും കോണ്‍ഗ്രസ് എംപി ചെയ്ത ട്വീറ്റിന്റെ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ അദ്ദേഹം പറയുന്നു. കര്‍ഷകര്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി കിട്ടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ട്വീറ്റില്‍ തരൂര്‍ ചൂണ്ടിക്കാട്ടുന്നതായി കാണാം.
Another exposition of Congress' hypocrisy on #FarmLaws. Here is a tweet by @ShashiTharoor in 2010… And now #Congress thinks exactly the opposite. pic.twitter.com/5IwOIpeR67
— Prakash Javadekar (Modi Ka Parivar) (@PrakashJavdekar) February 6, 2021
കൂടാതെ ധാന്യങ്ങളുടെ സംഭരണം സ്വാകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കേണ്ടതിനെപ്പറ്റിയും പറയുന്നു. ‘ഓസ്ട്രേലിയ കൃഷി ചെയ്യുന്നതിനേക്കാള്‍ അധികം ഗോതമ്പ് സംഭരണ, വിതരണ നഷ്ടങ്ങള്‍ക്ക് നാം പാഴാക്കുന്നതായി കാണാം. ധാന്യസംഭരണത്തിലേക്ക് സ്വകാര്യമേഖല പോകേണ്ടത് യഥാര്‍ഥത്തില്‍ ആവശ്യമാണ്’.- തരൂരിന്റെ ട്വീറ്റില്‍ പറയുന്നു.
Discussion about this post