പാലക്കാട്: തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. 2010 ജനുവരി 23ന് ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പ് പങ്കുവച്ച് കൊണ്ടാണ് ശോഭ സുരേന്ദ്രന് തരൂരിനെതിരെ രംഗത്തെത്തിയത്.
കാര്‍ഷിക മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എം പിയെ ഓര്‍മ്മയുണ്ടോ എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ശോഭ ചോദിച്ചു. കോണ്‍ഗ്രസിന്റെ നിലപാട് വികസനത്തിന് തുരങ്കം വെക്കലാണെന്നും അവര്‍ കുറ്റപ്പെടുത്തി.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കാർഷിക മേഖലയിൽ സ്വകാര്യകമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എം പിയെ ഓർമ്മയുണ്ടോ? ഇത്രയേയുള്ളൂ കോൺഗ്രസ്സ്. ബിജെപിയെ എതിർക്കാൻ രാജ്യത്തിൻ്റെ പുരോഗതിക്ക് വരെ തുരങ്കം വെക്കാനും, നിലപാടുകളിൽ കടകം മറിയാനും ലവലേശം ജാള്യതയില്ല. പരമ കഷ്ടം!
https://www.facebook.com/SobhaSurendranOfficial/posts/2366762850114208?__cft__[0]=AZVKQCq6WM3WVXzwL5paLqrIIRJqbOUUEsBa8qJ9_tTi68onpjMDP0-ZTMBCS_TxbDerb4KpYNXfkgzM2iGzH0ldBU_ucnOZnxqWBWFz75ft04s7K76hyALEj4zKh8fFUmLkB-YD77Ao1RKjIKOWWEzw&__tn__=%2CO%2CP-R
Discussion about this post