ഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക െഗ്രറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റില്‍ നിന്ന് റിപബ്ലിക് ദിനത്തില്‍ കര്‍ഷകസമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഇക്കാര്യത്തില്‍ ഡല്‍ഹി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. വൈകാതെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്നും ജയശങ്കര്‍ പറഞ്ഞു.
കര്‍ഷകസമരത്തെ കുറിച്ച് സെലിബ്രിറ്റികള്‍ നടത്തുന്ന പ്രസ്താവനകളില്‍ വിദേശകാര്യമന്ത്രാലയം മറുപടി നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സമരത്തെ കുറിച്ച് അറിവില്ലാതെയാണ് സെലിബ്രിറ്റികളുടെ പ്രസ്താവനയെന്നും അതിനാലാണ് മറുപടിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ ദിവസം കര്‍ഷകസമരത്തിന് പിന്തുണ നല്‍കിയുള്ള ട്വീറ്റിനൊപ്പം ടൂള്‍കിറ്റും ഗ്രേറ്റ തുന്‍ബര്‍ഗ് പങ്കുവെച്ചിരുന്നു. ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തെ എങ്ങനെ പിന്തുണക്കാമെന്ന് ആളുകളെ ഉപദേശിക്കുന്ന ടൂള്‍കിറ്റാണ് ഗ്രേറ്റ പങ്കുവെച്ചത്.
Discussion about this post