കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തുന്നു . രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് അദ്ദേഹം ബംഗാളിലെത്തുന്നത്. അതേസമയം തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് മോദി പങ്കെടുക്കുന്ന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനില്‍ക്കുമെന്നാണ് വിവരം.സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ ജനുവരി 23ന് കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്ത മമതയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുഴക്കിയതിനെ മമത നിശിതമായി വിമര്‍ശിച്ചിരുന്നു. മമത ബാനര്‍ജി പ്രസംഗിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ചതോടെ മമത പ്രസംഗിക്കാന്‍ തയ്യാറായില്ല. പ്രതിഷേധ സൂചകമായി ഞാന്‍ സംസാരിക്കുന്നില്ല എന്ന് പറഞ്ഞ് മമത ഇരിപ്പിടത്തിലേക്ക് തന്നെ തിരിച്ചുപോകുകയായിരുന്നു.
‘അത് പടച്ചവനുള്ള ബലി തന്നെ’- പാലക്കാട്ടെ മകനെ കഴുത്തറുത്ത ഉമ്മയ്ക്ക് നിലപാടിൽ മാറ്റമില്ല
പ്രധാനമന്ത്രിയും ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കറുമെല്ലാമുള്ള വേദിയിലായിരുന്നു ഈ സംഭവം. നേതാജി സുഭാഷ് ചന്ദ്ര ബോസിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.അതേസമയം പ്രധാനമന്ത്രി മോദി ഇന്ന് അസമിലും സന്ദര്‍ശനം നടത്തുമെന്നാണ് വിവരം. അസം, ബംഗാള്‍, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.
Discussion about this post