ന്യൂഡൽഹി: ജമ്മു കശ്മീരിൻറെ അമിതാധികാരം എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയിൽ. കേന്ദ്രഭരണ പ്രദേശമായതിനാൽ കശ്മീർ സ്തംഭനാവസ്ഥയിലാണെന്നാണ് ഗുലാം നബി ആസാദിൻറെ പ്രതികരണം. തൊഴിലില്ലായ്മയിൽ വൻ വർധനയുണ്ടായെന്നും കോൺഗ്രസ് നേതാവ് ന്യായീകരിക്കുന്നു.
2021 ലെ ജമ്മു കശ്മീർ പുനസംഘടന (ഭേദഗതി) ബില്ലിനെ സംബന്ധിച്ച ചർച്ചയിൽ ആണ് ആസാദ് ഇക്കാര്യം വ്യക്തമാക്കിയത്. അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥരുടെ കേഡറാണ് ബിൽ കൈകാര്യം ചെയ്യുന്നത്. ഒരുപക്ഷേ ഇത് സഭയിലെ തന്റെ അവസാന പ്രസംഗമാണെന്നും അത്തരമൊരു സാഹചര്യത്തിൽ മൂർച്ചയുള്ള പരാമർശങ്ങൾ നടത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എന്നാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 370 നീക്കംചെയ്ത് ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം കശ്മീരിൽ വികസനമുണ്ടായില്ലെന്നും സ്തംഭനാവസ്ഥയിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ആർട്ടിക്കിൾ 370 നീക്കം ചെയ്തതിനുശേഷം വ്യവസായങ്ങളുടെ എണ്ണം 60 ശതമാനം കുറഞ്ഞു. ഇതിനകം തന്നെ വ്യവസായങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു, പിന്നീട് അവയിൽ പലതും അടച്ചുപൂട്ടി, ഇത് തൊഴിലിനെ ബാധിച്ചു. പുതിയ വ്യവസായങ്ങളൊന്നും അവിടെ വരുന്നില്ലെന്നും ഇതിനകം ഉണ്ടായിരുന്നവ അടച്ചുപൂട്ടുകയാണെന്നുമാണ് ആസാദിൻറെ ന്യായീകരണം.
Discussion about this post