തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികളുടെയും പ്രതിപക്ഷ യുവജന സംഘടനകളുടെയും പ്രതിഷേധങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് വീണ്ടും താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി പിണറായി സർക്കാർ. രണ്ടായിരത്തിലേറെ താൽക്കാലിക തസ്തികകൾ സ്ഥിരപ്പെടുത്താനുള്ള ശുപാർശ ഇന്ന് മന്ത്രി സഭായോഗം പരിഗണിച്ചേക്കും.
1500ലേറെ പേരെ സ്ഥിരപ്പെടുത്തുന്നത് കേരളാ ബാങ്കിലാണ്. കേരളാ ബാങ്കിന്‍റെ കഴിഞ്ഞ ദിവസം ചേർന്ന ഭരണസമതി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നു. കേരളാ ബാങ്കിൽ ഉടൻ എല്ലാവർക്കും സ്ഥിര നിയമനം കിട്ടും എന്ന രീതിയിൽ ബാങ്കിലെ ഇടതു യൂണിയൻ നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
കൂടാതെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും ഇന്നുണ്ടാകും. യുവജന സമരത്തിന്റെ പശ്ചാത്തലത്തിലെ ഈ സ്ഥിരപ്പെടുത്തൽ തീരുമാനം വലിയ പ്രക്ഷോഭങ്ങൾക്ക് കാരണമാകുമെന്നാണ് സൂചന.
Discussion about this post