കൊച്ചി: കേരളത്തിലേക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. പാലക്കാട് ചോക്കാട് ചാലുവരമ്പ് സ്വദേശി ഷറഫുദ്ദീന് ആണ് പിടിയിലായത്. എറണാകുളം റൂറല്‍ പോലീസാണ് ഇയാളെ പിടികൂടിയത്.
ആന്ധ്രാപ്രദേശില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന കേസിലെ പ്രധാനിയാണ് പിടിയിലായ ഷറഫുദ്ദീൻ. ആന്ധ്രയിലെ നക്സല്‍ ബാധിത മേഖലകളിൽ നിന്നാണ് ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നത്. വിശാഖപ്പട്ടണത്തിലെ ഗ്രാമത്തില്‍ നിന്നാണ് ഇയാൾ പിടിയിലായിരിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ വിശാഖപട്ടണത്തിലെ ഗ്രാമത്തില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദ്ദീൻ പിടിയിലായത്.
Discussion about this post