ന്യൂദല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ഇടനിലക്കാരുടെ സമരത്തെക്കുറിച്ചും കേന്ദ്രകൃഷി നിയമങ്ങളെപറ്റിയും നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ ഇന്നലെ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ വ്യാജ ആരോപണങ്ങൾ പൊളിച്ചടുക്കി അനുരാഗ് താക്കൂർ. നിയമങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് എംപി രവ്‌നീത് സിംഗ് ബിട്ടു ലോക്‌സഭയിലെ 22 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ നടത്തിയത്.
എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതവും കൃത്യമായി വിശദീകരണം നല്‍കാന്‍ കഴിയാത്തതുമായിരുന്നു. സ്വകാര്യ ചന്തകള്‍ സ്ഥാപിക്കുമെന്നും എപിഎംസി ചന്തകള്‍ ഇല്ലാതാക്കുമെന്നും കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം, വ്യാപാരം, വാണിജ്യം 2020 എന്ന നിയമത്തിലെ മൂന്ന്, അഞ്ച് വകുപ്പുകളില്‍ പറയുന്നുവെന്നായിരുന്നു എംപിയുടെ ആരോപണം.
ഇതോടെയാണ് കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂര്‍ പെട്ടെന്നു ഇടപെടുകയും എവിടെയാണ് എപിഎംസികള്‍ ഇല്ലാതാക്കുമെന്ന് എഴുതിയിരിക്കുന്നതെന്നും രവ്‌നീത് സിംഗിനോട് ചോദിക്കുകയും ചെയ്തത് .അനുരാഗ് താക്കൂറിന്റെ ചോദ്യമെത്തിയതോടെ എംപി ആശയക്കുഴപ്പത്തിലായി.
തുടര്‍ന്ന് രവ്‌നീത് സിംഗ് ബിട്ടു നിയമത്തിലെ വകുപ്പുകള്‍ വീണ്ടും വായിക്കാന്‍ ശ്രമിച്ചുവെങ്കിലും തന്റെ വാദത്തിന് ബലം നല്‍കാന്‍ കഴിയുന്ന വ്യവസ്ഥ കണ്ടെത്താനായില്ല. ഇതോടെ ഇദ്ദേഹത്തിന്റെ കള്ളം പൊളിഞ്ഞിരിക്കുന്നു എന്നാണ് അനുരാഗ് താക്കൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Congress MP caught LYING in Parliament.
Fails to answer which clause says
“Mandis will be scrapped”.Watch this ?? pic.twitter.com/Udx5eM124M
— Anurag Thakur (@ianuragthakur) February 9, 2021
Discussion about this post