കൊച്ചി: മുത്തലാഖ് നിയമ മൂലം നിരോധിച്ചതിനു പിന്നാലെ ഇതേവിഷയത്തില്‍ ജഡ്ജിക്കെതിരേ പരാതിയുമായി രണ്ടാംഭാര്യ. പാലക്കാട് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി ബി കലാം പാഷയ്ക്ക് എതിരെയാണ് പരാതി. കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് പരാതി നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് മുന്‍ ഭാര്യയുടെ പരാതി.
ജഡ്ജി ബി കലാം പാഷ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് മുന്‍ ഭാര്യ. മുത്തലാഖ് നിരോധനം നിലനില്‍ക്കേ തന്നെ തലാഖ് ചൊല്ലി ഒഴിവാക്കിയെന്നും പരാതിക്കാരി. ജഡ്ജിക്ക് എതിരെ കേസെടുക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
റിട്ടയേര്‍ഡ് ജസ്റ്റിസ് കമാല്‍ പാഷയുടെ സഹോദരനാണ് കലാം പാഷ. കമാല്‍ പാഷയ്ക്കെതിരേയും പരാതിയില്‍ ആരോപണമുണ്ട്.
Discussion about this post