ചെന്നൈ: ജയില്‍ മോചിതയായി തമിഴ്നാട്ടിലേക്ക് തിരിച്ചെത്തിയ മുന്‍ അണ്ണാഡിഎംകെ നേതാവും, മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴിയുമായ വി കെ ശശികലയുടെ 350 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി. തഞ്ചാവൂരിലെ 720 ഏക്കര്‍ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് ബെനാമി അക്ട് പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തത്.
കോടനാട് സിരുവത്തൂര്‍ ആസ്തികളും കണ്ടുകെട്ടാന്‍ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. രണ്ട് ദിവസത്തിനിടെ 1200 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
അനധികൃതമായി സമ്പാദിച്ച പണമുപയോഗിച്ച് വാങ്ങിയ ശശികലയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ 2014-ല്‍ കോടതി ഉത്തരവുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം.
എന്നാല്‍ ഇത് പ്രതികാര നടപടിയാണെന്നാണ് ശശികല പക്ഷത്തിന്റെ ആരോപണം. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയത് ചട്ടവിരുദ്ധമാണെന്നാരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശശികലയിപ്പോള്‍. ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ അധികാരം നല്‍കണമെന്ന് കൂടി ആവശ്യപ്പെട്ടാണ് ശശികല കോടതിയെ സമീപിക്കുന്നത്.
Discussion about this post