ചെന്നൈ: ഖുശ്ബുവിന് പിന്നാലെ നടികര്‍ തലകം ശിവാജി ഗണേശന്റെ മകന് രാംകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു.
കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ശിവാജി ഗണേശന്റെ മകന് ബിജെപിയിലേക്ക് ചേക്കേറിയത് വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബമായിരുന്നു ശിവാജി ഗണേശന്റേത്. തമിഴക മുന്നേറ്റ കഴകം എന്ന പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിച്ചപ്പോഴും ശിവാജി ഗണേശന് കോണ്‍ഗ്രസ് നയങ്ങള്ക്കൊപ്പമായിരുന്നു.
താന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ശിവാജി ഗണേശന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്നാണ് രാംകുമാര്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി അറിയിച്ചുകൊണ്ടാണ് രാംകുമാറിന്റെയും കുടുംബത്തിന്റെയും തീരുമാനം. ശിവാജിയുടെ കൊച്ചുമകന് ദുഷ്യന്തും ബിജെപിയില്‍ അംഗത്വം എടുത്തു.
അതേസമയം കോണ്‍ഗ്രസ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബാംഗം തന്നെ ബിജെപിയിലെക്ക് ചേക്കേറിയതിന്റെ ഞട്ടലിലാണ് നേതൃത്വം. എന്നാല്‍ ശിവാജിയുടെ ആത്മാവ് മകനോട് ക്ഷമിക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചു.
Discussion about this post