മലപ്പുറം: മലപ്പുറത്ത് വീണ്ടും നിയന്ത്രണാതീതമായി കൊവിഡ് വ്യാപനം. പൊന്നാനിക്കു സമീപം മാറഞ്ചേരി, വന്നേരി ഹയർ സെക്കൻഡറി സ്കൂളുകളിൽ 180 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതൊടെ രണ്ട് ഘട്ടങ്ങളിലായി ജില്ലയിൽ 442 പേർക്കാണ് കൂട്ട രോഗവ്യാപനം ഉണ്ടായിരിക്കുന്നത്.
വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ 85 പേർക്കും മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 94 വിദ്യാർഥികൾക്കും ഒരു അധ്യാപകനുമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 262 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയിരുന്നത്.
സമീപത്തെ മറ്റു സ്കൂളുകളിലെ പരിശോധനാ ഫലവും വരാനുണ്ട്. പോസിറ്റീവായവരുമായി സമ്പർക്കമുള്ളവരുടെയും പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.












