Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ശബരിമലയിൽ സംസ്ഥാനം നിയമ നിർമാണം നടത്തണമെന്ന് പറഞ്ഞപ്പോൾ അന്നു കളിയാക്കിയവർ ഇന്ന് നിയമത്തിന്റെ കരടുമായി നടക്കുന്നെന്ന് മിസോറാം ഗവർണ്ണർ ശ്രീധരൻ പിള്ള

തീർഥാടനം ഭരണഘടനയുടെ 7–ാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പരിധിയിലാണ്. അതിനാലാണ് നിയമ നിർമാണം നടത്താമെന്ന് പറഞ്ഞത്.

by Brave India Desk
Feb 15, 2021, 12:37 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ചെറുകോൽപുഴ ∙ ശബരിമല യുവതീപ്രവേശ വിധി മറികടക്കാൻ സംസ്ഥാനം നിയമ നിർമാണം നടത്തണമെന്ന് പറഞ്ഞപ്പോൾ തനിക്കു വിവരം ഇല്ലെന്നു പറഞ്ഞു കളിയാക്കിയവരാണ് ഇപ്പോൾ നിയമത്തിന്റെ കരടുമായി നടക്കുന്നതെന്ന് മിസോറം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീർഥാടനം ഭരണഘടനയുടെ 7–ാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പരിധിയിലാണ്. അതിനാലാണ് നിയമ നിർമാണം നടത്താമെന്ന് പറഞ്ഞത്. ശബരിമലയുടെ പേരിൽ ഏറെ സങ്കടം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സുപ്രീംകോടതി വിധിക്ക് എതിരെ സമരം ചെയ്തതിന്റെ പേരിൽ തന്റെ അഭിഭാഷക അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചിരിക്കുകയാണ്.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ സമരം ചെയ്തതിന് ഒട്ടേറെ കേസുകളാണ് തനിക്ക് എതിരെ എടുത്തിട്ടുള്ളത്. ഇതിനു പിന്നിലെ പ്രേരക ശക്തി എന്താണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ആചാര ലംഘനം നടന്നപ്പോൾ ക്ഷേത്രനട അടയ്ക്കുന്നതിന്റെ നിയമവശം തേടി ഉത്തരവാദിത്തപ്പെട്ട ചിലർ ഫോണിൽ വിളിച്ചു. അതുപുറത്തു പറഞ്ഞതിന്റെ പേരിൽ തനിക്ക് എതിരെ കേസ് എടുത്തു.

BREAKING – ഗ്രെറ്റ ‘ടൂൾകിറ്റ്’ കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബിനെതിരെ ജാമ്യമില്ലാ വാറണ്ട്

സമാധാനപരമായി സമരം നയിക്കാൻ പറ്റിയ സുവർണാവസരമാണ് ഇപ്പോഴുള്ളതെന്ന് പ്രസംഗിച്ചതും കുറ്റമായി കണ്ട് കേസുകളിൽ കുടുക്കി. പലതും ജാമ്യമില്ലാത്ത കേസുകളാണ്. ഗവർണർ ആയതിനാൽ കേസുകൾ തൽക്കാലത്തേക്ക് മരവിപ്പിച്ചു. ഇതിനും മാത്രം തെറ്റ് എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ രാഷ്ട്രീയം പറയുന്നതായും സഭാ പ്രശ്നത്തിൽ ഇടപെട്ടതായും തനിക്കെതിരെ ആരോപണം ഉയർന്നു.

സഭാ തർക്കം പരിഹരിക്കാൻ ഇടപെട്ടത് സത്യമാണ്. സഭകളുടെ ആവശ്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇരു കൂട്ടരും വീട്ടുവീഴ്ചയ്ക്ക് തയാറാകാതെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: udfsabarimala women entryPS Sreedharan pilla
Share13
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies