ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് വിവാദത്തില്‍ അറസ്റ്റ് ചെയ്ത ദിഷ രവിയെ ഇരയാക്കാനായി മുറവിളി കൂടുന്നതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഡല്‍ഹി പൊലീസ്.ള്‍ കിറ്റ് രേഖ സൃഷ്ടിച്ചവരെയും എഡിറ്റ് ചെയ്തവരെയും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. മലയാളിഅഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നിഖിത ജേക്കബ്‌സ്, ശന്തനു, പുനിത് എന്നിവരാണ് ടൂള്‍ കിറ്റ് സൃഷ്ടിച്ചത്. ദിഷ രവിയാണ് രണ്ടുവരി എഡിറ്റ് ചെയ്തത്. ഇതിന് ശേഷം സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ഈ ടൂള്‍ കിറ്റ് ഷെയര്‍ ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയുമായിരുന്നു.
ഫെബ്രുവരി 11ന് സ്‌പെഷ്യല്‍ സെല്‍ ടീം മുംബൈയിലെത്തി നികിത ജേക്കബിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തി. അവിടെ അവര്‍ ഉണ്ടായിരുന്നില്ല. നികിതയുടെ ഇലക്രോണിക് ഗാഡ്ജറ്റുകള്‍ പരിശോധിച്ചു. ഇ-മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച ശന്തനുവാണ് ടൂള്‍ കിറ്റിന്റെ ഉടമസ്ഥ. മറ്റുള്ളവരെല്ലാം എഡിറ്റര്‍മാരാണ്. നികിത ജേക്കബിന്റെ വീട്ടില്‍ വീണ്ടും പരിശോധന നടത്തി ചോദ്യം ചെയ്യും. ടൂള്‍ കിറ്റ് സൃഷ്ടിക്കുന്നതില്‍ ഖലിസ്ഥാനി ഗ്രൂപ്പുകളുടെ പങ്കാളിത്തം തെളിഞ്ഞിട്ടുണ്ട്.
ഖാലിസ്ഥാന്‍ അനുകൂലിയും പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ സ്ഥാപകനുമായ സിഖ് വംശജനായ കനേഡിയന്‍ പൗരന്‍ മൊ ധലിവാല്‍ തങ്ങള്‍ അറസ്റ്റ് ചെയ്ത ദിഷയ്ക്കും വാറണ്ട് പുറപ്പെടുവിച്ച ആക്ടിവിസ്റ്റ് നികിത ജേക്കബ്, ശന്തനു എന്നിവര്‍ക്കുമൊപ്പം സൂം മീറ്റ് നടത്തിഎത്തും കണ്ടെത്തി.റിപബ്‌ളിക് ദിനത്തില്‍ ട്വിറ്ററില്‍ പ്രക്ഷോഭം അഴിച്ചുവിടാന്‍ ഇവര്‍ യോഗത്തില്‍ തീരുമാനിച്ചു. നികിത ജേക്കബുമായി ധലിവാല്‍ ബന്ധം സ്ഥാപിച്ചത് മറ്റൊരു കനേഡിയന്‍ പൗരനായ പുനീതിലൂടെയാണ്.
ടൂള്‍കിറ്റ് വിവാദത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ഇതിനു പിന്നിലെ ഗൂഢാലോചനകള്‍ ചുരുളഴിഞ്ഞതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. നികിതയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മറ്റൊരു ആക്ടിവിസ്റ്റായ ശന്തനുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഖാലിസ്ഥാന്‍ അനുകൂല ടൂള്‍കിറ്റിന്റെ എഡിറ്ററും പ്രധാന ഗൂഢാലോചന നടത്തിയയാളുമാണ് ദിഷയെന്നാണ് ഡല്‍ഹി പൊലീസ് വാദം. ഇതിനായി ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും ശേഷം ടൂള്‍കിറ്റ് നിര്‍മ്മിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
സംഭവം വിവാദമായപ്പോള്‍ ടൂള്‍കിറ്റ് പിന്‍വലിക്കാന്‍ ഗ്രേറ്റയോട് പറഞ്ഞതും ദിഷയാണെന്ന് പൊലീസ് പറഞ്ഞു. ടൂള്‍ കിറ്റ് സൃഷ്ടിക്കാന്‍ രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തതും ദിഷ രവിയാണ്. അതുകൊണ്ടാണ് ദിഷയ്‌ക്കെതിരെ കേസെടുത്തത്.ദിഷയുടെ ഫോണില്‍ കുറ്റകരമായ വിവരങ്ങള്‍ കണ്ടെത്തി. ടൂള്‍ കിറ്റ് സര്‍ക്കാരിനെതിരെ ജനവികാരം സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു.
വിവാദമായ ഈ കിറ്റിന് പിന്നില്‍ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് പൊലീസ് വാദം. ഇന്ത്യയെയും കേന്ദ്ര സര്‍ക്കാരിനെയും അന്താരാഷ്ട്രതലത്തില്‍ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു. ഇതിന് പിന്നില്‍ സ്ഥാപിത താല്പര്യക്കാരുണ്ടെന്ന് കേന്ദ്രസര്‍ക്കാരും ആരോപിക്കുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്.
Discussion about this post