കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സർവ്വേ ഫലങ്ങൾ പുറത്തു വരുന്നു. വോട്ടെടുപ്പിന് മുമ്പുള്ള സർവേകളിൽ ബിജെപിയ്ക്കാണ് മുൻതൂക്കം നൽകുന്നത്. എന്നാൽ പ്രധാന കാര്യം പശ്ചിമ ബംഗാളിൽ അധികാരം നിലനിർത്താനുളള ശക്തിയായി ബിജെപി മാറുമോ എന്ന സംശയവും ചില സർവ്വേ ഫലങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
മുൻ തെരഞ്ഞെടുപ്പുകളേക്കാൾ കൂടുതൽ വോട്ടുകൾ ബിജെപിക്ക് ലഭിക്കുമെന്നാണ് എല്ലാം സർവ്വേ ഫലങ്ങളും വ്യക്തമാക്കുന്നത്. ബംഗാളിനെ വിജയിപ്പിക്കാൻ ഇത് പര്യാപ്തമല്ലെന്ന് സിഎൻഎക്‌സിന്റെ സർവ്വേ വ്യക്തമാക്കുന്നു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ബിജെപിയുടെ വോട്ടിംഗ് ശതമാനം 40 ശതമാനമായി ഉയരുമെന്നാണ് സർവേയിൽ പറയുന്നത്.
ടിഎംസിക്ക് ഇത് അപകടകരമായ സാഹചര്യമെന്നും സർവ്വേ ഫലം വിലയിരുത്തുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് ബിജെപിയുടെ വോട്ടർമാരുടെ എണ്ണം 26 ശതമാനം വർധിച്ചതായി നിലവിലെ സർവേ വ്യക്തമാക്കുന്നു.
ടിഎംസി ലീഡ് നിലനിർത്തുമെന്നും സൂചനയുണ്ട്. സിഎൻഎക്സ് സർവേ പ്രകാരം ടിഎംസിക്ക് 151 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, 117 സീറ്റുകളിൽ ബിജെപി രണ്ടാം സ്ഥാനത്ത് തുടരും. കോൺഗ്രസ്, ഇടതു സഖ്യത്തിന് 24 സീറ്റുകൾ ലഭിക്കും, മറ്റുള്ളവർക്ക് 2 സീറ്റുകൾ ലഭിക്കും. പശ്ചിമ ബംഗാൾ നിയമസഭയിൽ ആകെ 294 സീറ്റുകളാണുള്ളത്.
Discussion about this post