ഡൽഹി: സി എ എ വിരുദ്ധ കലാപത്തിനിടെ ഡൽഹിയിൽ അക്രമം നടന്നതുമായി ബന്ധപ്പെട്ട കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല. ഇരുവരും മാർച്ച് ഒന്നിന് കേസ് വീണ്ടും പരിഗണിക്കുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരണം. യുഎപിഎ കേസാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
സി എ എ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 24ന് ഡൽഹിയിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് ഖാലിദിനെ അറസ്റ്റ് ചെയ്തത്. കലാപത്തിൽ 53 പേർ മരിക്കുകയും പൊലീസുകാർ ഉൾപ്പെടെ ഇരുനൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഷർജീൽ ഇമാമിനും ഉമർ ഖാലിദിനുമെതിരെ യുഎപിഎ ചുമത്തിയ നടപടി നേരത്തെ കോടതി ശരിവെച്ചിരുന്നു. കേസിലെ അനുബന്ധ കുറ്റപത്രം 2020 നവംബർ മാസത്തിൽ കോടതി സ്വീകരിച്ചിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 250 ചാർജ്ജ് ഷീറ്റുകൾ തയ്യാറാക്കിയിരുന്നു. 1,153 പേരെ വിവിധ കേസുകളിലായി പ്രതി ചേർത്തിരുന്നു.
Discussion about this post