കൊണ്ടോട്ടി: നന്മ ചെയ്യുന്നവര്‍ പലവിധ പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. എന്നാല്‍, പരീക്ഷണങ്ങള്‍ നമ്മളെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുകയാണ് ചെയ്യുകയെന്നും ഫിറോസ് പറഞ്ഞു. മലപ്പുറം പുളിക്കലില്‍ എബിലിറ്റി ഫൗണ്ടേഷന്‍ സന്ദേശഗീതം പ്രകാശനം ചെയ്യുകയായിരുന്നു ഫിറോസ്.
എല്ലാ മനുഷ്യരെയും പോലെ സ്വന്തം സുഖങ്ങളും സന്തോഷങ്ങളും മാത്രം നോക്കി ജീവിച്ച ഒരു വ്യക്തിയായിരുന്നു ഞാന്‍. പക്ഷേ, യഥാര്‍ഥ ജീവിതം ഇന്നതാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ നിങ്ങള്‍ക്കൊക്കെ വേണ്ടി ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചു. അതിന്‍റെ പേരില്‍ ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവന്നു. നന്മ സ്വീകരിച്ച ആളുകളും, നന്മ ചെയ്യുന്നത് കണ്ട് അസൂയ പൂണ്ട ആളുകളും പരീക്ഷണമായി വന്നു.
ചെറിയ പരീക്ഷണങ്ങളില്‍ തകരുന്ന മനസ്സാണ് നമ്മുടേതെങ്കില്‍ ഒരിക്കലും ഉയരങ്ങളിലെത്തില്ല. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് മനസ്സും ശരീരവും കൂടുതല്‍ കരുത്തുറ്റതാകുക.
സഹജീവികളെ സ്നേഹിക്കാനുള്ള മനസ്സാണ് നമുക്ക് ദൈവം നല്‍കിയിട്ടുള്ള ഏറ്റവും വലിയ സമ്ബത്ത്. അതില്ലാതെ നമ്മള്‍ ഒരുപാട് പണം സമ്പാദിച്ചിട്ടോ നേട്ടങ്ങളുണ്ടാക്കിയിട്ടോ കാര്യമില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.നേരത്തെ വയനാട് സ്വദേശിയുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദത്തിൽ തനിക്ക് കഴിഞ്ഞ കാല കണക്കുകൾ ഇപ്പോൾ രോഗികൾ വന്നു ചോദിച്ചാൽ ഓർമ്മയില്ല എന്നാണ് ഫിറോസ് പറഞ്ഞത്.
ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചന നല്‍കി ഫിറോസ് കുന്നംപറമ്പില്‍. ചികിത്സാ സഹായ അഭ്യര്‍ത്ഥനകളുമായി എത്തിയവരോട് വൈകാരികമായി പ്രതികരിച്ച ഫിറോസ് താന്‍ സഹായം ചെയ്യുന്നതിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി. സഹായിച്ചിട്ട് ഞാന്‍ കള്ളാനാകേണ്ട ആവശ്യമുണ്ടോയെന്ന് ഫിറോസ് ചോദിച്ചു.
രോഗികളെ സന്തോഷത്തോടെ ഏല്‍പിക്കുക, കൊടുത്തുകഴിയുമ്പോള്‍ നമ്മളെ കള്ളനാക്കുന്ന രീതിയിലൊക്കെ വലിയ മനപ്രയാസമുണ്ട്. സഹായിച്ച ആളുകള്‍ കള്ളനാകുന്ന സാഹചര്യം. എന്തിനാണിങ്ങനെ പ്രവര്‍ത്തിക്കുന്നത്. വീട്ടില്‍ മനസ്സമാധാനമില്ലാതെ കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു. എനിക്ക് വയ്യ, ഇങ്ങനെ പരാതി കേട്ട് ഇങ്ങനെ ചെയ്യാന്‍. ഒരാള്‍ മൊബൈലുമായി വന്ന് ഫിറോസ് കള്ളനാണ് എന്ന് പറയിപ്പിച്ച് എന്നെ കള്ളനാക്കേണ്ട കാര്യമില്ലെന്നും ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു.
“മാനന്തവാടി പൊലീസ് എന്റെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയേ ചെയ്തിട്ടില്ല.സാമ്പത്തിക കുറ്റാരോപണം ആയതുകൊണ്ട് പ്രാഥമികാന്വേഷണം നടത്താതെ പ്രതിയാക്കില്ല. എനിക്കെതിരെ കേസെടുക്കാന്‍ ഒരു തെളിവുപോലുമില്ല. പണം നല്‍കിയതിന്റേയും മറ്റൊരു രോഗിക്ക് കൈമാറിയതിന്റേയും കൃത്യമായ സ്റ്റേറ്റ്‌മെന്റുകള്‍ കൈയിലുണ്ട്.
അത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം നടക്കുന്നു. രണ്ടു പേര്‍ ഒന്നര വര്‍ഷമായി തുടര്‍ച്ചയായി വ്യക്തിഹത്യയ്ക്ക് ശ്രമിക്കുന്നു. ഈ കേസും അതിന്റെ ഭാഗമാണ്. ചികിത്സാ സഹായം സ്വീകരിക്കുന്ന രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് അവരെ എനിക്കെതിരെ ഉപയോഗിക്കുന്നു.
Discussion about this post