കൊച്ചി: ഏപ്രിൽ ആദ്യ വാരം കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് കെസിബിസി. ക്രിസ്തുമത വിശ്വാസികളുടെ പ്രധാന ആഘോഷമായ ഈസ്റ്റർ ഈ ദിവസങ്ങളിലാണ്. അതുകൊണ്ട് ഇത് പരിഗണിച്ച് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണമെന്ന് കെസിബിസി തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചു.
പെസഹ വ്യാഴം, ദുഖ വെള്ളി, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങൾ വരുന്നത് ഏപ്രിൽ ഒന്ന് മുതൽ നാല് വരെയുള്ള ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ഒഴിവാക്കണം. ഈ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് വന്നാൽ വിശ്വാസികളായ ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും ആഘോഷങ്ങൾ ഒഴിവാക്കി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടി വരും. ഈസ്റ്ററിന് ശേഷം വരുന്ന ഏപ്രിൽ 5, 6 തീയതികെളെയും തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കണമെന്നും കെസിബിസി അഭ്യർത്ഥിച്ചു.
കേരളത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ തെരഞ്ഞെടുപ്പ് തീയതി ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post