തിരുവനന്തപുരം: ദേശീയഗെയിംസ് ഉദ്ഘാടനത്തില്‍ നടന് മോഹന്‍ലാല്‍ നടത്തിയ ലാലിസം പരിപാടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍, പണം തിരികെ നല്‍കുമെന്ന മോഹന്‍ലാലിന്റെ കത്ത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.യോഗത്തിന് മുമ്പായി കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും,ചീഫ് സെക്രട്ടറി ജിജി തോംസണും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തി.എന്നാല്‍ ലാല്‍ പണം തിരികെ നല്‍കുമെന്നാണ് ലാലിനോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചനകള്‍./.
ദേശീയഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍, ഉദ്ഘാടന വേദിയിലെ പിഴവുകള്‍ എന്നിവയും ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കോടികള്‍ ചെലവഴിച്ച ഉദ്ഘാടന സമ്മേളനം വിവാദത്തിലായ പശ്ചാത്തലത്തില്‍ സമാപന സമ്മേളനം എങ്ങനെയാകണമെന്നത് സംബന്ധിച്ചും മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായമുണ്ടായേക്കും. ഇതിനിടെ സംഘാടനത്തിനെതിരെ പരസ്യ വിമര്‍ശനവുമായി ചീഫ് സെക്രട്ടറി തന്നെ രംഗത്തെത്തിയ സാഹചര്യത്തില്‍ കായികമന്ത്രിയുടെ അതൃപ്തിയും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും.
Discussion about this post