ദുബായ് : മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിലൂടെ പുതിയ വ്യാപാരനയങ്ങള്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം റിപ്പോര്‍ട്ട്. 2020 ആകുമ്പോഴേക്കും ലോകത്തെ കയറ്റുമതി രംഗത്ത് ഇന്ത്യ 3.5% വളര്‍ച്ച രേഖപ്പെടുത്തും. ലോകവ്യാപാര സംഘടനയിലെ സജീവ അംഗമായ ഇന്ത്യ വ്യാപാരമേഖലയില്‍ വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ നടപ്പാക്കിവരികയാണ്.
പുതിയ സാഹചര്യത്തില്‍ സാമ്പത്തിക രംഗത്ത് ഇന്ത്യ ലക്ഷ്യത്തിലേക്കു മുന്നേറുകയാണെന്ന് മന്ത്രാലയത്തിലെ വിദേശവ്യാപാര വിഭാഗം ഡയറക്ടര്‍ ഹിന്ദ് അല്‍ യൂഹ പറഞ്ഞു. 2013-14 വര്‍ഷം മൊത്തം ആഭ്യന്തര ഉല്പാദനത്തില് രാജ്യം 6.9% വളര്‍ച്ച കൈവരിച്ചു. 2014-15ല്‍ ഇത് 7.4% ആയി ഉയരും. നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ ശക്തമായ നടപടികള്‍ക്കായി.
എണ്ണവിലക്കുറവിനെ തുടര്‍ന്നുള്ള സാഹചര്യം കൂടുതല്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ‘ട്രേഡ് പോളിസി റിവ്യൂ ഓഫ് ദ് റിപ്പബ്ലിക് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ടില്‍ പറയുന്നു. സേവനമേഖലയാണ് സാമ്പത്തികരംഗത്തെ ഇന്ത്യയുടെ കുതിപ്പിന് ഊര്‍ജമേകുന്നത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 50 ശതമാനത്തിലേറെയും ഈ മേഖലയില്‍നിന്നാണ്. കയറ്റുമതിയിലും ഇറക്കുമതിയിലും ക്രമാനുഗത വളര്‍ച്ച രേഖപ്പെടുത്തുന്നു. വര്‍ധിക്കുന്ന വിദേശനിക്ഷേപം പല വെല്ലുവിളികളെയും അതിജീവിക്കാന്‍ ഊര്‍ജം പകരുന്നു. ഉല്പാദനമേഖലയുടെ സംഭാവന താരതമ്യേന കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 25% ആയി വളര്‍ത്താന്‍ പുതിയ നയത്തിനു രൂപം നല്‍കിയിട്ടുണ്ട്. 2011ലാണ് ഇതിനു തുടക്കമിട്ടത്. കാര്‍ഷികമേഖലയും വളര്‍ച്ച കൈവരിക്കുകയാണ്. ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ ഈ രംഗത്തു വൈവിധ്യവല്‍ക്കരണ നടപടികള്‍ പുരോഗമിക്കുന്നു. സമീപഭാവിയില്‍ ആശാവഹമായ മുന്നേറ്റം നടത്താനാകുമെന്നു പ്രതീക്ഷിക്കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇതു സഹായകമാകുമെന്നതാണ് മറ്റൊരു നേട്ടമെന്നും റ്പ്പോര്ട്ടില് രേഖപ്പെടുത്തിയിരിക്കുന്നു.
Discussion about this post