ഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടുകളെ അംഗീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്. സമരത്തിന്റെ മറവിൽ പാകിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങൾ ഒഴുകുന്നതായി അദ്ദേഹം ആരോപിച്ചു. കർഷക സമരത്തിലെ ഖാലിസ്ഥാൻ- ഐ എസ് ഐ ഇടപെടൽ നേരത്തെ ആരോപിക്കപ്പെട്ടിരുന്നു. ഇത് സാധൂകരിക്കുന്ന നിലപാടാണ് പഞ്ചാബ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്.
കർഷക നിയമങ്ങൾ താത്കാലികമായി മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശവും അമരീന്ദർ സിംഗ് സ്വാഗതം ചെയ്തു. നിയമങ്ങൾ രണ്ട് വർഷത്തേക്ക് മരവിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിരുന്നു. ഇതിനെ ബഹുഭൂരിപക്ഷം കർഷകരും അംഗീകരിച്ചിരുന്നു. എന്നാൽ സമരക്കാർക്ക് അത് സ്വീകാര്യമായിരുന്നില്ല.
പാകിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങൾ എത്തുന്ന സാഹചര്യത്തിലും നിയമങ്ങൾ താത്കാലികമായി മരവിപ്പിക്കുന്ന കാര്യത്തിലും കേന്ദ്ര സർക്കാർ ഇടപെടണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് പറഞ്ഞു.
Discussion about this post