ഇസ്ലാമാബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി വിചിത്ര പരാതി. ഇംഗ്ലീഷിൽ എഴുതുമ്പോൾ ഇസ്ലാമാബാദ് എന്നത് ഇസ്ലാം ബാഡ്( ഇസ്ലാം മോശം) എന്ന ധ്വനി ഉണ്ടാക്കും. അത് കൊണ്ട് ഇസ്ലാബാദ് എന്നത് മാറ്റി ഇസ്ലാമാഗുഡ് എന്നാക്കണം എന്നതാണ് പരാതി.
IslamaGood not IslamaBad. pic.twitter.com/rNNhvBhusg
— Naila Inayat (@nailainayat) February 20, 2021
ബംഗ്ലാദേശ് സ്വദേശിയായ അയ്ഹം അബ്റാര്‍ എന്നയാളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിനോടകം മുന്നൂറിലധികം പേർ ഈ വാദത്തെ അംഗീകരിച്ച് രംഗത്ത് വന്നിട്ടുണ്ട്. ‘ഇസ്ലാം നല്ലതാണ്. പാകിസ്ഥാന്‍ ഇസ്ലാമിനെ സ്നേഹിക്കുന്നു. പിന്നെന്തിന് Islama’BAD’? എന്നു ചോദിച്ചു കൊണ്ടാണ് പരാതി പ്രചരിക്കുന്നത്.
അതേസമയം പ്രചാരണം ശുദ്ധ അസംബന്ധവും വിഡ്ഢിത്തവുമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം ഉയരുന്നത്. തീര്‍ത്തും യുക്തിരഹിതമായ ഒരു ആവശ്യമാണിതെന്നാണ് പ്രതികരണങ്ങൾ.











