ഇസ്ലാമാബാദ്: മതവിലക്ക് ലംഘിച്ച് പുറത്തിറങ്ങി സന്നദ്ധ പ്രവർത്തനം നടത്തിയതിന് പാകിസ്ഥാനിൽ നാല് വനിതകൾക്ക് ദാരുണാന്ത്യം. ഇവരെ ഭീകരവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. വടക്കന്‍ വസീറിസ്താനിലാണ് സംഭവം.
തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് മിര്‍ അലി നഗരത്തിന് സമീപത്തെ ഇപ്പി എന്ന ഗ്രാമത്തില്‍ അക്രമികൾ സ്ത്രീകളെ കൊലപ്പെടുത്തിയത്. വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റു.
പാക് താലിബാന്റെ ആസ്ഥാനമായിരുന്നു വസീറിസ്ഥാൻ. ഇവിടെ സ്ത്രീകൾക്ക് പുറത്തിറങ്ങുന്നതിന് ഉൾപ്പെടെ ഇപ്പോഴും ശക്തമായ മതവിലക്കുകൾ നിലവിലുണ്ട്. സ്ത്രീകള്‍ രാഷ്ട്രീയത്തിലും മറ്റ് സാംസ്‌കാരിക സംഘടനകളിലും പ്രവര്‍ത്തിക്കുന്നത് മത പണ്ഡിതർ വിലക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് വനിതാ സന്നദ്ധ പ്രവർത്തകരെ കൊലപ്പെടുത്തിയിരിക്കുന്നത്.
Discussion about this post