തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ബി എം എസ്, ഐ എൻ ടി യു സി സംഘടനകൾ ആഹ്വാനം ചെയ്ത കെ എസ് ആർ ടി സി സൂചനാ പണിമുടക്ക് ആരംഭിച്ചു. കോര്പറേഷന് സ്വകാര്യവത്കരണത്തിനെതിരേയും ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടുമാണ് പണിമുടക്ക്.
24 മണിക്കൂറാണ് പണിമുടക്ക്. ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി വരെയാണ്. പണിമുടക്കിനെ തുടർന്ന് മിക്ക സർവീസുകളും മുടങ്ങിയിരിക്കുകയാണ്.
പത്ത് ശതമാനത്തോളം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. പണിമുടക്ക് പ്രഖ്യാപിച്ച ട്രേഡ് യൂണിയന് പ്രതിനിധികളുമായി എംഡി തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. നിരവധി തവണ ശ്രദ്ധയിൽ പെടുത്തിയിട്ടും ആവശ്യങ്ങൾ അവഗണിച്ചതിനാലാണ് സമര രംഗത്തേക്ക് കടക്കേണ്ടി വന്നതെന്ന് ബി എം എസ് വ്യക്തമാക്കി. ഇനിയും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ അടുത്ത ഘട്ടം സമര പരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
Discussion about this post