ബ്രസീലിയ: ഇന്ത്യയില്‍ നിന്ന് രണ്ട് കോടി കോവിഡ് വാക്സിനുകള്‍ വാങ്ങാനൊരുങ്ങി ബ്രസീല്‍. ബ്രസീല്‍, ഇന്ത്യ ഭാരത് ബയോടെകുമായി കരാറില്‍ ഒപ്പ് വച്ചു. മാര്‍ച്ച്, മേയ് മാസങ്ങളോടെ രണ്ട് കോടി കോവിഡ് വാക്സിന് കൈമാറാനാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.
വ്യാഴാഴ്ച ബ്രസീലില്‍ 1,541 പുതിയ കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 2,51,498 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
Discussion about this post