Friday, April 16, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘കേന്ദ്രം നൽകുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാൻ എന്തിനാണ് ഒരു സർക്കാർ?‘; ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കെ സുരേന്ദ്രൻ

by Brave India Desk
Feb 27, 2021, 12:07 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പാലക്കാട്: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനം വികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും അവകാശവാദത്തെ അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഹരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് തലമുണ്ഡനം ചെയ്യേണ്ടി വരുന്നുവെന്ന് പറഞ്ഞാല്‍ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പിണറായിയുടെ അവകാശവാദം പൊളിയുന്നുവെന്നാണ് അര്‍ത്ഥം. എപ്പോഴും പറയുന്ന അവകാശവാദം കിറ്റു കൊടുത്തുവെന്നതാണ്. അതിനെന്തിനാണ് ഒരു സര്‍ക്കാരെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഒരു കലക്ടര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമേയുള്ളു. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാന്‍ ഒരു സര്‍ക്കാര്‍ വേണോയെന്ന് ജനങ്ങള്‍ ഇനി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദ് ഏറ്റവും ശക്തമായി തന്നെ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടനപത്രികയില്‍ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മ്മാണമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ തീവ്രവാദ സംഘടനകള്‍ പ്രണയം നടിച്ച്‌ വിവാഹം കഴിച്ച്‌ മതപരിവര്‍ത്തനം നടത്തി പെൺകുട്ടികളെ സിറിയയിലേക്ക് അയയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രണയിച്ച്‌ വിവാഹം കഴിക്കുന്നതിനോട് ആരും എതിരല്ലെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ ദമ്പതികൾ എന്തിനാണ് സിറിയയിലേക്ക് പോകുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. കേരളത്തില്‍ ചിലയിടങ്ങളില്‍ മതമാറ്റം നിര്‍ബന്ധിതമായി നടക്കുന്നു.  ചില സ്ഥലങ്ങളില്‍ മതമൗലികവാദികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെങ്കില്‍, പെണ്‍കുട്ടികളെ സമര്‍ഥമായി പ്രലോഭിപ്പിച്ച്‌ മതപരിവര്‍ത്തനത്തിനിരയാക്കുന്ന വൃത്തികെട്ട രീതിയാണ് ചിലയിടങ്ങളിൽ നടക്കുന്നത്. പലപ്പോഴും ചെറിയ കാര്യങ്ങളിലുള്ള പിഴവ് മുതലെടുത്തും പ്രലോഭനങ്ങളിലും ഭീഷണിയിലും പെടുത്തിയും മതം മാറാൻ നിർബന്ധിക്കുകയാണ്. പിന്നീട് നാം കാണുന്നത് മതമൗലികവാദത്തിന്റെ കെണിയില്‍ പെണ്‍കുട്ടികള്‍ വീഴുന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പാലക്കാട് പറഞ്ഞു.

Tags: pinarayi vijayank.surendranlove jihadTOPKerala Elections 2021Vijay Yatra
Share289TweetSendShare

Discussion about this post


Related News

‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്’; പിണറായി വിജയനെതിരെ പരിഹാസവുമായി‌ സന്ദീപ് വാര്യര്‍

യൂണിവേഴ്‌സിറ്റി കോളേജിലെ ആക്രമണം: എസ്എഫ്ഐ നേതാക്കളടക്കം ഏഴ് പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്

കെ.എം.ഷാജിക്ക് നോട്ടിസ് കൈമാറി; വിജിലന്‍സ് ചോദ്യം ചെയ്യൽ വെള്ളിയാഴ്ച

മന്‍സൂര്‍ വധക്കേസ്: രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റില്‍

Next Post

സമരം കടുപ്പിക്കാൻ ഉദ്യോഗാർത്ഥികൾ; ഫോറസ്റ്റ് വാച്ചർ, കെ എസ് ആർ ടി സി ഡ്രൈവർ റാങ്ക് പട്ടികയിലുള്ളവരും സമര രംഗത്തേക്ക്; നാളെ ചർച്ച

Latest News

കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ ഓക്സിജൻ ; 100 ആശുപത്രികളിൽ സ്വന്തമായി ഓക്സിജൻ പ്ലാന്റുകൾ

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

കോവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാൻ തീരുമാനം

‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്’; പിണറായി വിജയനെതിരെ പരിഹാസവുമായി‌ സന്ദീപ് വാര്യര്‍

മികച്ച ബൗളിംഗുമായി ഉനദ്കട്ട്, അർദ്ധസെഞ്ചുറിയുമായി പന്ത്; രാജസ്ഥാന് 148 റൺസ് വിജയലക്ഷ്യം

മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തൽ; വിദേശ മാധ്യമങ്ങള്‍ക്ക് കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി ചൈന

‘കിഴക്കൻ ലഡാക്കിൽ ചൈനക്ക് നൽകിയത് കൃത്യവും ഉചിതവുമായ മറുപടി‘; വ്യോമസേനക്ക് അഭിനന്ദനങ്ങളുമായി രാജ്നാഥ് സിംഗ്

ജീര്‍ണ്ണാവസ്ഥയിലുള്ള ഹിന്ദു ക്ഷേത്രങ്ങളെ പുനർനിർമ്മിക്കാനൊരുങ്ങി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News