ടെഹ്റാന്: ഒമാന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിച്ച ഇസ്രായേലിന്റെ ‘എംവി ഹീലിയോസ് റേ’ എന്ന ചരക്കുകപ്പലിലുണ്ടായ സ്ഫോടനത്തിനു പിന്നില്‍ ഇറാനാണെന്ന് റിപ്പോര്‍ട്ട്. സ്ഫോടനത്തിന് പിന്നില്‍ ഇറാനും സഖ്യകക്ഷികളുമാണെന്ന് ഇറാന് ദിനപത്രമായ കെയാന്‍ ആണ് വെളിപ്പെടുത്തിയത്.
ഇസ്രായേല്‍ അയച്ച ചാരക്കപ്പലാണ് തകര്‍ത്തതെന്നാണ് ഇറാന്റെ വാദം. പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു കപ്പലെന്നും പത്രം പറയുന്നു.
ഒമാനില്‍ നിന്ന് ഹോര്‍മുസ് കടലിടുക്കിന് തെക്ക് ഭാഗത്തായി വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ കപ്പലിനു കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post