എല്‍.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പിറ്റേ ദിവസമാണ് ജാഥാ ക്യാപ്റ്റന്‍ ബിനോയ് വിശ്വത്തിന് കോവിഡ് പോസിറ്റീവായത്. വേദിയില്‍ ബിനോയ് വിശ്വത്തോട് അടുത്തിടപഴകിയ മുഖ്യമന്ത്രി ക്വാറന്റൈനില്‍ പോകാതെ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്നുകൊണ്ട് പ്രസംഗിച്ചതിനെതിരെ ശോഭ സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. കേരളത്തിന്റെ കൊവിഡ് പ്രതിരോധം പാളിയത് സര്‍ക്കാരിന് വേണ്ടത്ര ആത്മാര്‍ത്ഥത ഇല്ലാത്തത് കൊണ്ട് മാത്രമാണെന്നും ശോഭ സുരേന്ദ്രന് കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വികസന മുന്നേറ്റ ജാഥയുടെ തെക്കന്‍ മേഖല സമാപന സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പിറ്റേ ദിവസമാണ് ജാഥാ ക്യാപ്റ്റന്‍ ശ്രീ ബിനോയ് വിശ്വത്തിന് കോവിഡ് പോസിറ്റീവായത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വേദിയില്‍ ബിനോയ് വിശ്വത്തോട് അടുത്തിടപഴകിയ മുഖ്യമന്ത്രി ക്വാറന്റൈനില്‍ പോകേണ്ടതാണ്. എന്നാല്‍ ഇന്നലെ DYFI യുടെ സമ്മേളനത്തില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്നുകൊണ്ട് മുഖ്യമന്ത്രി പ്രസംഗിക്കുകയും ചെയ്തു.
പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ അതാത് രാജ്യത്ത് നിന്ന് ടെസ്റ്റ് നടത്തുകയും പിന്നീട് നാട്ടില്‍ എത്തി മറ്റൊരു ടെസ്റ്റിന് വിധേയരാകുകയും 14 ദിവസം ക്വാറന്റൈനില്‍ ഇരിക്കുകയും ചെയ്യേണ്ടി വരുന്ന ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് ഇത്തരത്തില്‍ പെരുമാറുന്നത് എന്നോര്‍ക്കണം. കേരളത്തിന്റെ കൊവിഡ് പ്രതിരോധം പാളിയത് സര്‍ക്കാരിന് വേണ്ടത്ര ആത്മാര്‍ത്ഥത ഇല്ലാത്തത് കൊണ്ട് മാത്രമാണ്.
ലജ്ജാകരമാണ്..
Discussion about this post