മുംബൈ: മഹാരാഷ്ട്ര പൊലീസിന്റെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പരിശോധനക്കെന്ന പേരിൽ ലേഡീസ് ഹോസ്റ്റലിൽ കയറി പെൺകുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ച നടപടിയാണ് വിവാദമാകുന്നത്. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം.
ഇത്രയും അപമാനകരവും അപകടകരവുമായ ഒരു സംഭവം നടന്നിട്ടും അതിനെതിരെ പ്രതികരിക്കാൻ തയ്യാറാകാതിരുന്ന മഹാരാഷ്ട്ര സർക്കാർ നടപടിക്കെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നു. ബിജെപിയുടെ പ്രതിഷേധങ്ങളെ തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയ്യാറായതായാണ് വിവരം.
പൊലീസുകാർക്കൊപ്പം ചില പ്രാദേശിക രാഷ്ട്രീയ നേതക്കാളും ഹോസ്റ്റലിൽ കടന്നു കയറിയതായാണ് വിവരം. ഇവർ പെൺകുട്ടികളെ നിർബന്ധിച്ച് വിവസ്ത്രരാക്കി നൃത്തം ചെയ്യിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിനെതിരെ പ്രതിഷേധം കനക്കുകയാണ്.
Discussion about this post