തൃശൂർ: ഇരുമുന്നണികളുടെയും മുസ്ലീം പ്രീണന നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി തൃശൂര്‍ അതിരൂപതാ മുഖപത്രമായ കത്തോലിക്ക സഭ. മുസ്ലിം പ്രീണനത്തിലൂടെ ഇരു മുന്നണികളും ക്രൈസ്തവ സമുദായത്തെ അവഗണിക്കുകയാണെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.
കെ.ടി ജലീലിലൂടെ എല്‍.ഡി.എഫ് നടത്തുന്നത് മുസ്ലിം പ്രീണനമാണ്. അര്‍ഹതപ്പെട്ട പല ആനുകല്യങ്ങളും പദവികളും ക്രൈസ്തവ സമൂഹത്തിന് നിഷേധിക്കുന്നു. നേരത്തെ, യു.ഡി.എഫ് ചെയ്ത പ്രീണനം ഇപ്പോള്‍ എല്‍.ഡി.എഫും പിന്തുടരുന്നുവെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട്ടെ തിണ്ണ നിരങ്ങുന്നത് യുഡിഎഫിന്റെ വർഗ്ഗ സ്വഭാവമാണെന്നും മുഖപത്രം വ്യക്തമാക്കുന്നു. ഹഗിയ സോഫിയ വിഷയത്തിലെ ചാണ്ടി ഉമ്മന്‍റെ പരാമര്‍ശത്തെയും മുഖപത്രം വിമര്‍ശിക്കുന്നു. ചാണ്ടി ഉമ്മന്‍റെ പരാമര്‍ശം തല മറന്ന് എണ്ണ തേക്കലാണ്. ചാണ്ടി ഉമ്മന്‍റെ പരാമര്‍ശത്തിന് മതേതര കേരളം മാപ്പ് തരില്ലെന്നും മുഖപത്രത്തിൽ വ്യക്തമാക്കുന്നു.












