ഇസ്ലാമാബാദ്: ലോകമെമ്പാടും കൊവിഡ് വാക്സിൻ നിർമ്മാണവും വിതരണവും കൈമാറ്റവും വിജയകരമായി മുന്നോട്ട് പോകുമ്പോൾ വാക്സിനോട് മുഖം തിരിച്ച് പാകിസ്ഥാൻ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള സൗജന്യ വാക്സിൻ പ്രതീക്ഷിച്ചിരിക്കുകയാണ് പാകിസ്ഥാൻ. വാക്സിൻ പണം കൊടുത്ത് വാങ്ങുന്നില്ല എന്നാണ് പാകിസ്ഥാന്റെ തീരുമാനം. ആർജ്ജിത പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് പാക് ആരോഗ്യ മന്ത്രാലയത്തിന്റെ ന്യായീകരണം.
അതേസമയം ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള വാക്സിൻ വാങ്ങാൻ പാകിസ്ഥാൻ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. ഇവ സംഭാവനയായി സ്വീകരിക്കാനാണ് പാകിസ്ഥാൻ ഉദ്ദേശിക്കുന്നത്. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം 10 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിൽ അഞ്ചു ലക്ഷം ഡോസുകള്‍ പാക്കിസ്ഥാന് കൈമാറിക്കഴിഞ്ഞു.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഓക്സ്ഫഡ്-അസ്ട്രാസെനക്കയുടെ കോവിഡ് വാക്സിന്റെ 16 ദശലക്ഷം സൗജന്യ ഡോസുകള്‍ ലോകാരോഗ്യ സംഘടന വഴി പാക്കിസ്ഥാന് ലഭ്യമാക്കുന്നുണ്ട്. ഖജനാവിൽ പണമില്ലാത്തതിനാലാണ് പാകിസ്ഥാൻ വാക്സിൻ വാങ്ങാത്തത് എന്ന ആരോപണവും ശക്തമാണ്.
Discussion about this post