ബാങ്കോക്ക് : മുങ്ങിയ കപ്പലിൽ കുടുങ്ങിയ പൂച്ചകളെ രക്ഷിക്കാൻ തായ് നാവികസേന നടത്തിയ രക്ഷാപ്രവർത്തനം ശ്രദ്ധേയമാവുന്നു. ആൻഡമാൻ കടലിൽ ആണ് കപ്പൽ മുങ്ങിയത്. മുങ്ങുന്ന കപ്പലിൽ കുടുങ്ങിയ മൃഗങ്ങളെ രക്ഷിക്കുന്ന തായ് നാവിക ഉദ്യോഗസ്ഥരുടെ ധൈര്യത്തെ ആണ് സോഷ്യൽ മീഡിയയിൽ അഭിനന്ദിക്കുന്നത്.
പാരഡൈസ് ദ്വീപിനടുത്താണ് കപ്പൽ മുങ്ങിയത് . കപ്പൽ മുങ്ങിയതോടെ ഉടമസ്ഥർ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് സ്വന്തം ജീവൻ രക്ഷിക്കുകയായിരുന്നു. മുങ്ങിപ്പോയ കപ്പൽ നാല് പൂച്ചകളുണ്ടായിരുന്നതയാണ് റിപ്പോർട്ടുകൾ. ജീവനുവേണ്ടി പിടയുന്ന ഈ മൃഗങ്ങളെ രക്ഷിക്കാൻ തായ് നാവിക സേന വലിയ രക്ഷാ പ്രവർത്തനമാണ് നടത്തിയത്.
തീപിടുത്തമുണ്ടായി വലിയ ദ്വാരം രൂപപ്പെട്ടതിനെ തുടർന്നാണ് കപ്പലിൽ വെള്ളം കയറിയത്. തീപിടിത്തത്തിൽ മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്ന് എണ്ണ ചോർച്ചയുണ്ടോയെന്ന് അറിയാൻ തായ് നാവികസേന ഈ കപ്പലിൽ എത്തിയിരുന്നു. നാവികസേനയുടെ സംഘം സമീപിച്ചപ്പോൾ അവർ നാല് പൂച്ചക്കുട്ടികളെ കണ്ടു.
നാവികസേനയ്ക്ക് ലഭിച്ച പൂച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് വിവരങ്ങൾ പങ്കുവെച്ചത്. നാവികസേന വെള്ളത്തിലേക്ക് ചാടിയാണ് പൂച്ചകളെ രക്ഷാപ്രവർത്തനം നടത്തിയത്. കത്തുന്ന കപ്പലിൽ നിന്ന് നാല് പൂച്ചകളെയും രക്ഷപ്പെടുത്തി. രക്ഷാ പ്രവർത്തനത്തിന് ശേഷം നാവികസേനാ ഉദ്യോഗസ്ഥർ പൂച്ചകൾക്ക് ഭക്ഷണവും വെള്ളവും നൽകി. ഫോട്ടോകളിൽ, നാവികസേനാ ഉദ്യോഗസ്ഥർ ആഴക്കടലിലെ വെള്ളത്തിൽ പൂച്ചകളെ തോളിലേറ്റി നീന്തുന്നത് കാണാം.
കപ്പലിൽ തീപിടുത്തമുണ്ടായപ്പോൾ ഒരു മത്സ്യബന്ധന ബോട്ടാണ് ആളുകളെ രക്ഷിച്ചത്. പിന്നീടാണ് സ്ഥലത്ത് നാവിക സേനാ ഉദ്യോഗസ്ഥർ എത്തുന്നത്. ഞങ്ങൾ കപ്പൽ കപ്പലിനടുത്തെത്തിയപ്പോൾ പരിശോധിക്കാൻ ഞങ്ങൾ ക്യാമറ സൂം ചെയ്തു. ഈ സമയത്ത് ഞാൻ രണ്ട് പൂച്ചകളുടെ തല കണ്ടു . അപ്പോഴേക്കും തീപിടുത്തത്തെ തുടർന്ന് ആളുകൾ കപ്പലിൽ നിന്ന് രക്ഷപ്പെട്ടിരുന്നു ,തായ് നേവിയുടെ എയർ ആന്റ് കോസ്റ്റൽ ഡിഫൻസ് ഡിവിഷനിലെ ഫസ്റ്റ് ക്ലാസ് പെറ്റി ഓഫീസർ വിചിത് പുക്ഡിലോൺ പറഞ്ഞു,












