ഗ്രീന്‍ടീ, ബ്രൌണ്‍ടീ, വൈറ്റ് ടീ എന്നിങ്ങനെ മൂന്നു തരം തേയിലയാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. ഇതില്‍ ബ്രൌണ്‍ ടീയാണ് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ചായച്ചെടിയുടെ കൂമ്പില (വിടരുംമുമ്പുള്ള കൂമ്പില) നുള്ളി ഉണക്കിയെടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. ഗ്രീന്‍ടീയുണ്ടാക്കുന്നത് തളിരില മാത്രം നുള്ളി ഉടനെ വെയിലത്തുണക്കിയെടുത്താണ്. ഒക്സിഡേഷന് സംഭവിക്കില്ല എന്നതാണ് ഗ്രീന്‍ ടീ കൊണ്ടുള്ള ഗുണം. ആരോഗ്യദായകമായ പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ (പച്ച തേയില). ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ കേട്ടറിഞ്ഞതോടെ പലരും ഇന്ന് ഇത് പതിവാക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയിലും ചൈനയിലുമെല്ലാം ആളുകള്‍ ഗ്രീന്‍ ടീ ഉപയോഗിച്ചിരുന്നുവെന്നതാണ് വാസ്തവം. ചൈനക്കാര്‍ തലവേദനക്കുള്ള ഔഷധമായാണ് ഗ്രീന്‍ ടീ ഉപയോഗിക്കുന്നത്.
അടുത്ത കാലത്ത് ഗ്രീന്‍ ടീയുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ശാസ്ത്രീയമായും വൈദ്യശാസ്ത്രപരമായും നടത്തിയ പഠനങ്ങളെല്ലാം എത്തിച്ചേര്‍ന്നത് ഗ്രീന്‍ ടീ ആരോഗ്യസമ്പുഷ്ടമായ, ഔഷധവിര്യമുള്ള പാനീയമാണ് എന്ന നിഗമനത്തിലാണ്. സ്ഥിരമായി ഗ്രീന്‍ ടി കുടിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരില്ലെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
നമുക്കറിയാത്ത ഗ്രീന്‍ ടീയുടെ ചില പ്രധാന ഗുണങ്ങളുണ്ട്
- ക്യാന്‍സറിനെ തടയുന്നു : ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റ് (antioxidant) വിറ്റാമിന്‍ സി യേക്കാള്‍ നൂറ് ഇരട്ടിയും വിറ്റാമിന്‍ ഇ യേക്കാള്‍ 24 ഇരട്ടിയും ഫലപ്രദമാണ്. ശരീരത്തില്‍ ക്യാന്‍സറിന് കാരമാകുന്ന സെല്ലുകളെ തടയാന്‍ ഇത് സഹായിക്കും.
- പുഴുക്കടി, ചൊറി മുതലയായവ തടയുന്നു: ശരീരത്തിലുണ്ടാകുന്ന ചൊറി, പുഴുക്കടി തുടങ്ങിയവ തടയാന്‍ ഗ്രീന്‍ ടി ഫലപ്രദമാണ്.
- ഹൃദ്രോഗത്തെ അകറ്റിനിര്‍ത്തുന്നു : പതിവായി ഗ്രീന്‍ ടി ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറക്കുകയും ച്യെ്യുന്നു.
- യുവത്വം നിലനിര്‍ത്തുന്നു : പോളിഫെനോള്‍സ് എന്നറിയപ്പെടുന്ന ഗ്രീന്‍ ടിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റ് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
- ചര്‍മ്മത്തെ സംരക്ഷിക്കുന്നു : ചര്‍മ്മത്തില്‍ ബാധിക്കുന്ന ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്നു.
- ഓര്‍മശക്തി കൂട്ടുന്നു : അള്‍ഷ്‌ഹൈമേഴ്‌സ്, പാര്‍കിന്‍സന്‍സ് രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായകരമാണ്.
- പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു : ഗ്രീന്‍ ടീയില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ജലദോഷവും പനിയും മാറാനും ഗ്രീന്‍ ടീ സഹായകമാണ്.
- ആസ്തമ തടയുന്നു
- ഉത്കണ്ഠ അകറ്റുന്നു
- അലര്‍ജി തടയുന്നു.
- ആയുര്‍വേദ പ്രകാരം ദിവസവും ഗ്രീന്‍ ടീ കുടിയ്ക്കുന്നത് മുടികൊഴിച്ചില്‍ തടയാന്‍ വളരെ നല്ലതാണ്. ഇതിലെ കാറ്റെജിന്‍സ് ശരീരത്തിലെ 5 ആല്‍ഫ റിഡക്ടേസ് എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനം കുറയ്ക്കുന്നു. ഈ എന്‍സൈമാണ് മുടികൊഴിച്ചില്‍ വരുത്തുന്നത്. ആല്‍ഫ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണുമായി പ്രവര്‍ത്തിച്ച് മുടിയുടെ വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യും.
ഗ്രീന്‍ ടീ എങ്ങനെ കുടിക്കണം ?
- ഗ്രീന്‍ ടീ തയ്യാറാക്കിയ ഉടനെ തന്നെ കുടിക്കുക. കൂടുതല്‍ സമയം വെച്ചിരുന്നാല്‍ ഇതിലെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും നഷ്ടമാകും.
- വെറും വയറ്റില്‍ ഗ്രീന്‍ടീ കുടിക്കരുത്. ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രം ഗ്രീന്‍ ടീ കുടിക്കുക.
- മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍, പ്രത്യേകിച്ച് ആന്റിബയോട്ടിക്‌സ്, സ്റ്റിറോയ്ഡുകള്‍ എന്നിവയ്‌ക്കൊപ്പം ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ലിവറിന്റെ ആരോഗ്യത്തിന് കേടാണ്.
- ഡയറ്റെടുക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ നല്ലതാണ്. തടി കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇതില്‍ അല്‍പമെങ്കിലും മധുരം ചേര്‍ത്താല്‍ ഗുണം ദോഷമായി മാറുകയും ചെയ്യും.
- ഗ്രീന്‍ ടീ അധികം കുടിയ്ക്കുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. ദിവസം മൂന്നു കപ്പില്‍ കൂടുതല്‍ കുടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.
- ഗ്രീന്‍ ടീയില്‍ കഫീന്‍ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് അത്ര നല്ലതല്ല.
- കഫീന്‍ ഗര്‍ഭിണികള്‍ക്ക് നല്ലതല്ല. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ആരോഗ്യകരവുമല്ല.
Discussion about this post