കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളോടും സഭയ്ക്ക് ഒരേ സമീപനമായിരിക്കുമെന്ന് യാക്കോബായ സഭാ ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്. ഇത്തവണത്തെ സഭാ വിശ്വാസികളുടെ വോട്ട് സഭയ്ക്കുളളതായിരിക്കണം. സഭയുടെ നിലനില്‍പ്പിനും ഭാവിക്കും വേണ്ടിയായിരിക്കണം. സഭയ്ക്ക് ഇനിയും പളളികള്‍ നഷ്ടപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
നീതി നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നത് കേന്ദ്രസര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്തുവാന്‍ യാക്കോബായ സഭയ്ക്ക് സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയുമായും ചര്‍ച്ച നടത്തി. സഭയുടെ പ്രശ്നം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ആര്‍ക്കാണ് സഭയ്ക്ക് നീതി നല്കുവാന് സാധിക്കുകയെന്ന അന്വേഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സഭയ്ക്ക് വോട്ടുചെയ്യുകയെന്നാല്‍ സഭാ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നോ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നോ വ്യാഖ്യാനിക്കോണ്ടതില്ല. അടുത്ത ദിവസങ്ങളില്‍ മാനേജിംഗ് കമ്മിറ്റി ചേരുന്നുണ്ട്. അതിലെ തീരുമാനം അന്തിമമായിരിക്കും. അധികം വൈകാതെ നിലപാട് സഭാ വിശ്വാസികളെ അറിയിക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
Discussion about this post