ഹൈദരാബാദ്: തെലങ്കാനയിൽ മാർച്ച് ഏഴാം തീയതി രാത്രിയിൽ നടന്നത് ഒരു വിഭാഗത്തിന് നേരെയുള്ള സംഘടിതമായ ആക്രമണമെന്ന് ബിജെപി. പറഞ്ഞ് തീർക്കാവുന്ന ഒരു ബൈക്ക് അപകടത്തെ വർഗ്ഗീയമായി ഏറ്റെടുത്ത് ഏകപക്ഷീയമായ വംശഹത്യയായിരുന്നു മതമൗലികവാദികളുടെ ലക്ഷ്യമെന്നും ബിജെപി ആരോപിച്ചു. ഇതിന് നേതൃത്വം നൽകിയത് തീവ്ര ഇസ്ലാമിക സംഘടനകൾ ആയിരുന്നുവെന്നും ഇത് ഭരണകൂടത്തിന്റെ പിന്തുണയോടെയായിരുന്നുവെന്നും ബിജെപി ആരോപിച്ചു.
കലാപത്തെ തുടർന്നുണ്ടായ കല്ലേറിൽ ആറ് പേർക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. രണ്ട് വീടുകൾക്കും ഒൻപത് വാഹനങ്ങൾക്കും അക്രമികൾ തീവെച്ചു. സംഭവവുമായി ബന്ധപ്പെട്ട് 19 കേസുകൾ രജിസ്റ്റർ ചെയ്തു. 22 പേർ അറസ്റ്റിലായി. അക്രമത്തിന് നേതൃത്വം നൽകിയതിന് ഒവൈസിയുടെ അനുയായിയും നഗരസഭാ കൗൺസിലറുമായ മുഹമ്മദ് ജാബിർ അഹമ്മദിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കലാപത്തെ തുടർന്ന് പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് ബന്ധവും വിച്ഛേദിച്ചു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി നേതാവ് ബന്ദി സഞ്ജയ് ആരോപിച്ചു. തെലങ്കാന ആഭ്യന്തര മന്ത്രി മഹ്മൂദ് അലി ഏകപക്ഷീയമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം തന്റെ ആളുകളെ മാത്രം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
Discussion about this post