ഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്റെ വില വീണ്ടും കുറച്ച് കേന്ദ്രസര്‍ക്കാര്‍. കൊവിഷീല്‍ഡിന്റെ ഒരു ഡോസിന് മുമ്പ് ഈടാക്കുന്ന വില 210 രൂപയായിരുന്നു. രണ്ടാംഘട്ട മെഗാ വാക്സിനേഷന് പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വിലകുറച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
27 കോടി പേര്‍ക്കാണ് അടുത്തഘട്ടത്തില്‍ കുത്തിവെയ്പ്പ് നല്കാന് ഉദ്ദേശിക്കുന്നത്. കൊവിഡ് വാക്സിന് ഇതിനകം സര്‍ക്കാര്‍ സബ്സിഡി നല്കുന്നതിനാല് സ്വകാര്യ ആശുപത്രികളില്‍ നിന്ന് കുത്തിവെയ്പ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല. കൊവീഷീല്‍ഡിന്റെ വിലകുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അറിയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല.
അതേസമയം, 150 രൂപയ്ക്ക് വാക്സിന് നല്‍കാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയില്‍ മറുപടിനല്കി. വാക്സിന്റെ വിലയോടൊപ്പം അഞ്ചുശതമാനം ജിഎസ്ടി കൂടിചേരുമ്പോഴാണ് 157.50 രൂപയാകുക.
Discussion about this post